Quantcast

മുല്ലപ്പെരിയാർ മരംമുറി വിവാദം പ്രതിപക്ഷം വീണ്ടും നിയമസഭയിൽ ഉന്നയിക്കും

ഉത്തരവിന് മുമ്പേ ഇരു സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തിയതിന്‍റെ രേഖകൾ പുറത്ത് വന്നത് പ്രതിപക്ഷം ആയുധമാക്കും

MediaOne Logo

Web Desk

  • Updated:

    2021-11-10 00:39:36.0

Published:

10 Nov 2021 6:08 AM IST

മുല്ലപ്പെരിയാർ മരംമുറി വിവാദം പ്രതിപക്ഷം വീണ്ടും നിയമസഭയിൽ ഉന്നയിക്കും
X

മുല്ലപ്പെരിയാർ മരംമുറി വിവാദം പ്രതിപക്ഷം വീണ്ടും നിയമസഭയിൽ ഉന്നയിക്കും.സബ്മിഷനായാകും വിഷയം ഉയർത്തുക. ഉത്തരവിന് മുമ്പേ ഇരു സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തിയതിന്‍റെ രേഖകൾ പുറത്ത് വന്നത് പ്രതിപക്ഷം ആയുധമാക്കും. വനംമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണവും ഉന്നയിക്കും. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി ,വിദ്യാകിരണം പദ്ധതി എന്നിവ സംബന്ധിച്ച ചോദ്യങ്ങളും ഇന്ന് ഉണ്ടാവും.

TAGS :

Next Story