Quantcast

ഫാറൂഖ് കോളജിന്റെ വഖഫ് ഭൂമി കേസില്‍ മുനമ്പം നിവാസികളെ കക്ഷി ചേർത്തു

കേസിൽ അടുത്ത ദിവസം മുതൽ വാദം തുടരും

MediaOne Logo

Web Desk

  • Published:

    7 April 2025 1:12 PM IST

ഫാറൂഖ് കോളജിന്റെ വഖഫ് ഭൂമി കേസില്‍ മുനമ്പം നിവാസികളെ കക്ഷി ചേർത്തു
X

കോഴിക്കോട്:ഫാറൂഖ് കോളജിന്റെ വഖഫ് ഭൂമി സംബന്ധിച്ച കേസില്‍ മുനമ്പം നിവാസികളെ കക്ഷി ചേർത്തു. മുനമ്പത്തുള്ള ഫാറൂഖ് കോളജിന്റെ ഭൂമി വഖഫാണെന്ന വഖഫ് ബോർഡിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാറൂഖ് കോളജ് നല്കിയ ഹരജിയിലാണ് മുനമ്പം നിവാസികളെയും കക്ഷി ചേർത്തത്. വഖഫ് ട്രൈബ്യൂണലിന്‍റേതാണ് ഉത്തരവ്. കേസിൽ 8, 9 ആയാണ് വഖഫ് നിവാസികളെ കക്ഷി ചേർത്തത്.. വഖഫ് സംരക്ഷണ സമിതി, വഖഫ് സംരക്ഷണ വേദി തുടങ്ങിയവരുടെ കക്ഷി ചേരാനുള്ള ആവശ്യം വഖഫ് ട്രൈബ്യൂണല്‍ തള്ളിയിരുന്നു.

കേസിൽ അടുത്ത ദിവസം മുതൽ വാദം തുടരും.കക്ഷി ചേരാനനുവദിച്ചത് വഖഫ് സംരക്ഷണ സമിതിക്കുള്ള തിരിച്ചടിയാണെന്ന് മുനമ്പം സമര സമിതി ചെയർമാൻ ജോസഫ് റോക്കി പറഞ്ഞു.


TAGS :

Next Story