Quantcast

കേന്ദ്രം കൈമലർത്തി; ഭൂപ്രശ്നത്തിൽ പരിഹാരമുണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ട് പോകാനൊരുങ്ങി മുനമ്പം നിവാസികൾ

കേന്ദ്രമന്ത്രി കിരൺ റിജിജുവിൽ നിന്ന് പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടാകാത്തതിൽ നിരാശയിലാണ് സമരസമിതി

MediaOne Logo

Web Desk

  • Updated:

    2025-04-16 02:11:35.0

Published:

16 April 2025 6:33 AM IST

കേന്ദ്രം കൈമലർത്തി; ഭൂപ്രശ്നത്തിൽ പരിഹാരമുണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ട് പോകാനൊരുങ്ങി മുനമ്പം നിവാസികൾ
X

മുനമ്പം:ഭൂപ്രശ്നത്തിൽ പരിഹാരമുണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനൊരുങ്ങി മുനമ്പം നിവാസികൾ. പ്രദേശത്ത് സന്ദർശനം നടത്തിയ കേന്ദ്രമന്ത്രി കിരൺ റിജിജുവിൽ നിന്ന് പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടാകാത്തതിൽ നിരാശയിലാണ് സമരസമിതി.

മുനമ്പത്തുകാർക്ക് ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ നിയമപരമായ പോരാട്ടം തുടരേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി തന്നെ ഇന്നലെ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമരവുമായി മുന്നോട്ടു പോകാൻ സമരസമിതി തീരുമാനിച്ചത്. വഖഫ് നിയമ ഭേദഗതി ബിൽ നിയമമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചുകൊണ്ട്‌ മുനമ്പത്ത് ബിജെപി സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയിലാണ് പരിഹാരത്തിനായി ഇനിയും കാത്തിരിക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞത്. കേന്ദ്ര നിലപാടിൽ പ്രതിഷേധവുമായി യുഡിഎഫും സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്.


TAGS :

Next Story