മുനമ്പം വഖഫ് ഭൂമി വിഷയം സുപ്രിംകോടതിയിലേക്ക്; വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍
വഖഫ് സംരക്ഷണ വേദിയാണ് അപ്പീൽ നൽകിയത്

എറണാകുളം: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി വഖഫ് സംരക്ഷണ വേദി. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് വഖഫ് സംരക്ഷണ വേദിയുടെ അപ്പീല്‍. ട്രൈബ്യൂണലില്‍ കേസ് പരിഗണനയിലായിരിക്കെ ഹൈക്കോടതിക്ക് ഉത്തരവിറക്കാനാവില്ലെന്നാണ് വാദം.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ ഹരജിക്കാര്‍ സമീപിച്ചതിനെ തുടര്‍ന്ന് ആധാരപ്രകാരം ഭൂമി ഫറോക് കോളജിനുള്ള ദാനമായിരുന്നുവെന്നും തിരിച്ചെടുക്കാനുള്ള വ്യവസ്ഥ ഉണ്ടായിരിക്കെ ഭൂമി വഖഫ് അല്ലാതായി മാറിയെന്നും ഡിവിഷന്‍ ബെഞ്ച് വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് വഖഫ് സംരക്ഷണ വേദി അപ്പീലുമായി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെയും കേരള വഖഫ് ബോര്‍ഡിനെയും എതിര്‍കക്ഷികളാക്കിയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.
Adjust Story Font
16

