മരണത്തിന് മുന്നിലും നിർഭയത്വം കൊണ്ട് നിർവചിക്കപ്പെട്ട ജീവിതം; ഖാംനഈയുടെ ധീര രക്തസാക്ഷിത്വം സ്വീകരിക്കപ്പെടട്ടെ: മുനവ്വറലി തങ്ങൾ
സാമ്രാജ്യത്വ സയണിസ്റ്റ് നെക്സസിന്റെ അനീതിക്കെതിരെ ഒരിക്കലും തലകുനിക്കാത്ത നേതാവായിരുന്നു ഖാംനഈ എന്ന് മുനവ്വറലി തങ്ങൾ അനുസ്മരിച്ചു

- Published:
1 March 2026 8:29 PM IST

കോഴിക്കോട്: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഈയെ അനുസ്മരിച്ച് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. ധൈര്യവും ആത്മാഭിമാനവും മരണത്തിന് മുന്നിലും അപൂർവമായ നിർഭയത്വവും കൊണ്ട് നിർവചിക്കപ്പെട്ട ജീവിതമാണ് ഖാംനഈയുടേത്. വിശുദ്ധ റമദാനിലെ ആ ധീര രക്തസാക്ഷിത്വം അല്ലാഹു സ്വീകരിക്കട്ടെ. സാമ്രാജ്യത്വ സയണിസ്റ്റ് നെക്സസിന്റെ അനീതിക്കെതിരെ അദ്ദേഹം ഒരിക്കലും തലകുനിച്ചില്ല. പകരം, അന്തസും ആത്മാഭിമാനവും ഉയർത്തിപ്പിടിച്ച് ഒരു വിപ്ലവകാരിയുടെ ഉറച്ച മനസ്സോടെ പോരാടി.
ദുഃഖത്തിലും നിശബ്ദത ഒരു ഓപ്ഷനല്ല. സാമ്രാജ്യത്വ അധിനിവേശത്തിന്റെ ക്രൂരമായ ഗതി മനുഷ്യരാശിയുടെമേലുള്ള തീരാകളങ്കമായി തുടരുന്നു. ധാർമിക വ്യക്തതയും നീതിക്കായുള്ള പ്രതിരോധവും അത് ലോകത്തോട് നിരന്തരം ആവശ്യപ്പെടുന്നു. അതിശക്തരുടെ എല്ലാ അനീതികൾക്ക് മുമ്പിലും കൈകൾ കൂപ്പി മുട്ടിലിഴയുന്നവരുടെ കാലത്ത്, മരണത്തെ നേർക്കുനേർ കണ്ടിട്ടും അചഞ്ചലമായ ധീരതയോടെ അദ്ദേഹം നിലകൊണ്ടു. അനീതിക്കെതിരെയുള്ള ചെറുതും വലുതുമായ എല്ലാ പോരാട്ടങ്ങൾക്കും എക്കാലത്തും പ്രചോദനമായ ജീവിതവും രക്തസാക്ഷിത്വവുമാണ് ഖാംനഈയുടേത് എന്നും മുനവ്വറലി തങ്ങൾ അനുസ്മരിച്ചു.
Adjust Story Font
16
