മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: എൽസ്റ്റൺ ഭൂമി ഔദ്യോഗികമായി ഏറ്റെടുത്ത് സർക്കാർ
ജില്ലാ കലക്ടർ എസ്റ്റേറ്റ് ഭൂമിയിൽ നോട്ടീസ് പതിച്ചു

വയനാട്: മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഭൂമി ഔദ്യോഗികമായി ഏറ്റെടുത്ത് സർക്കാർ. ജില്ലാ കലക്ടർ എസ്റ്റേറ്റ് ഭൂമിയിൽ നോട്ടീസ് പതിച്ചു. നാളെ മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് കലക്ടർ പറഞ്ഞു.
എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കിയതായി റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചിരുന്നു. ഹൈക്കോടതിയിൽ നിന്നുണ്ടായത് സർക്കാരിന് ആശ്വാസമായ വിധിയാണെന്നും ഇന്ന് തന്നെ എൽസ്റ്റൺ എസ്റ്റേറ്റിൽ ശിലാഫലകം സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഭൂമി ഔദ്യോഗികമായി സർക്കാർ ഏറ്റെടുത്തത്.
Next Story
Adjust Story Font
16

