Quantcast

മുണ്ടക്കൈ ദുരന്തം: സിപിഐ വയനാട് ജില്ലാ സമ്മേളനത്തിൽ സർക്കാരിന് വിമർശനം

ഇ.ജെ ബാബുവിനെ വീണ്ടും സിപിഐ വയനാട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

MediaOne Logo

Web Desk

  • Published:

    6 July 2025 7:04 PM IST

മുണ്ടക്കൈ ദുരന്തം: സിപിഐ വയനാട് ജില്ലാ സമ്മേളനത്തിൽ സർക്കാരിന് വിമർശനം
X

വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് മന്ത്രിസഭ ഉപസമിതി പോയ ശേഷം നടന്നത് ഉദ്യോഗസ്ഥ മേധാവിത്വം എന്ന് സിപിഐ വയനാട് ജില്ലാ സമ്മേളനത്തിൽ വിമർശനം. ഗുണഭോക്തൃ പട്ടിക ഉണ്ടാക്കുന്നതിൽ പോലും പാളിച്ചയുണ്ടായിയെന്നും ഇപ്പോഴും അർഹമായ സഹായം പലർക്കും ലഭിക്കുന്നില്ല എന്ന പരാതിയുണ്ടെന്നും പ്രതിനിധികൾ പറഞ്ഞു.

മന്ത്രി കെ. രാജന്റെ സാന്നിധ്യത്തിൽ പൊതു ചർച്ചയിലാണ് പ്രതിനിധികളുടെ വിമർശനം. ഇ.ജെ ബാബുവിനെ വീണ്ടും സിപിഐ വയനാട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

വാർത്ത കാണാം:


TAGS :

Next Story