Quantcast

'മൈക്രോ പ്ലാനിലൂടെ സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ല'; പ്രതിഷേധം ആരംഭിച്ച് മുണ്ടക്കൈ ദുരന്തബാധിതർ

പണം വരുന്നത് വരെ ഓഫീസിനുള്ളിൽ തുടരുമെന്നും പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നുമുള്ള നിലപാടിലാണ് ദുരന്തബാധിതർ

MediaOne Logo

Web Desk

  • Published:

    27 July 2026 12:23 PM IST

മൈക്രോ പ്ലാനിലൂടെ സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ല; പ്രതിഷേധം ആരംഭിച്ച് മുണ്ടക്കൈ ദുരന്തബാധിതർ
X

വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് മൈക്രോ പ്ലാനിലൂടെ സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ സഹായധനം ഇതുവരെ ലഭിക്കാത്തതിനെ തുടർന്ന്് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധം. പലർക്കും തുച്ഛമായ തുകകൾ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ദുരന്തം നടന്ന് രണ്ട് വർഷം ആവാറായിട്ടും ഇന്ന് തരാം, നാളെ തരാം എന്ന് പറഞ്ഞ് അധികൃതർ തങ്ങളെ കബളിപ്പിക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു.

രോഗികളും മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുമായ ആളുകൾ വളരെ കഷ്ടപ്പാടിലാണ് ജീവിക്കുന്നത്. 1,000 പേർക്ക് ഫണ്ട് നൽകി എന്ന് അധികൃതർ അവകാശപ്പെടുന്നത്. ഇത് തെറ്റാണെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. അല്ലെങ്കിൽ പണം നൽകിയ 1000 പേരുടെ കൃത്യമായ ലിസ്റ്റ് പുറത്തുവിടണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ബാങ്ക് അക്കൗണ്ടിലേക്ക് പണം വരുന്നത് വരെ ഓഫീസിനുള്ളിൽ തുടരുമെന്നും പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നുമുള്ള നിലപാടിലാണ് ദുരന്തബാധിതർ.

TAGS :

Next Story