മുണ്ടക്കൈ പുനരധിവാസം; SDRF സാങ്കേതികത്വം പറഞ്ഞിരുന്നാൽ പോര, കണക്കുകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി
ഇടക്കാല ഫണ്ട് ആയി കേന്ദ്ര സർക്കാർ സഹായം നൽകിയിട്ടുണ്ടോ എന്നതിൽ ഉൾപ്പെടെ വിശദമായ കാര്യങ്ങൾ അറിയിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നിർദ്ദേശം

എറണാകുളം: മുണ്ടക്കൈ ദുരന്ത സഹായവുമായി ബന്ധപ്പെട്ട ഹരജിയിൽ SDRF അക്കൗണ്ടന്റ് നാളെ ഹാജരാകണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ദുരന്തം ഉണ്ടായ സമയത്ത് അക്കൗണ്ടിൽ എത്ര ഉണ്ടായിരുന്നുവെന്നും എത്ര ഉപയോഗപ്പെടുത്താൻ സംസ്ഥാനത്തിന് കഴിയുമെന്നും വ്യക്തമാക്കണം. ഇടക്കാല ഫണ്ട് ആയി കേന്ദ്ര സർക്കാർ സഹായം നൽകിയിട്ടുണ്ടോ എന്നതിൽ ഉൾപ്പെടെ വിശദമായ കാര്യങ്ങൾ അറിയിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. സാങ്കേതികത്വം പറഞ്ഞിരിക്കാതെ കൃത്യമായി വിവരം നാളെത്തന്നെ വേണമെന്ന് കോടതി കർശന നിർദേശം നൽകി. ഇതിനായി SDRF അക്കൗണ്ട് ഓഫീസർ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി പറഞ്ഞു.
അതേസമയം ദുരന്തത്തിലെ കേന്ദ്രസഹായത്തിൽ,ആഭ്യന്തര മന്ത്രി അമിത് ഷാ നിലപാട് അറിയിച്ചേക്കും.കൂടുതൽ കേന്ദസഹായം ആവശ്യപ്പെട്ട് ഇന്നലെ കേരളത്തിലെ എംപിമാർ നിവേദനം നൽകിയിരുന്നു. ദുരന്ത നിവാരണ ഭേദഗതി ബില്ലും ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചേക്കും. റെയിൽവേ ഭേദഗതി ബില്ലിന്മേൽ ചർച്ച തുടരും. രാജ്യസഭയിൽ ഏവിയേഷൻ ഭേദഗതി ബിൽ അവതരിപ്പിക്കും. ഇന്നലെ ബോയിലേഴ്സ് ബിൽ പാസാക്കിയിരുന്നു.
വാർത്ത കാണാം -
Adjust Story Font
16

