മുണ്ടക്കൈ - ചൂരൽമല പുനരധിവാസം; സംസ്ഥാന സര്‍ക്കാര്‍ തുക സ്വയം കണ്ടെത്തണമെന്ന് കേന്ദ്രം
സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനെ പൂര്‍ണമായും ആശ്രയിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി

കൊച്ചി: മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിൽ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയിൽ തുക കണ്ടെത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയിൽ. സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനെ പൂര്‍ണമായും ആശ്രയിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി.
പുനരധിവാസത്തില്‍ കേന്ദ്ര സഹായത്തിനായി കാത്തിരിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി നിർദേശിച്ചു. സംസ്ഥാനത്തിന് പുനരധിവാസ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാം. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ മുക്കാൽ ഭാഗം ചെലവഴിച്ച ശേഷം അറിയിക്കാനും നിര്‍ദേശം. മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന ആവശ്യത്തില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനം അറിയിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
Next Story
Adjust Story Font
16

