Quantcast

മൂന്നാർ കാട്ടാന ആക്രമണം; ഡീൻ കുര്യാക്കോസ് നടത്തുന്ന സമരം രാഷ്ട്രീയ നാടകമെന്ന് സി.പി.എം

ഡീൻ സമരമുഖത്തെത്തിയത് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനാണെന്നും സി.വി വർഗീസ്

MediaOne Logo

Web Desk

  • Published:

    28 Feb 2024 2:38 AM GMT

Dean Kuriakose,Munnar elephant attack,CPM ,political drama,latest malayalam news,മൂന്നാര്‍ കാട്ടാന ആക്രമണം,ഡീന്‍ കുര്യാക്കോസ്
X

മൂന്നാർ: മൂന്നാർ കന്നിമലയിലെ കാട്ടാന ആക്രമണത്തിൽ ഡീൻ കുര്യാക്കോസ് എം.പി നടത്തുന്ന സമരം രാഷ്ട്രീയ നാടകമെന്ന് സി.പി.എം. എൽ.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചയുടനെ തന്നെ ഡീൻ സമരമുഖത്തെത്തിയത് മാധ്യമ ശ്രദ്ധ പിടിച്ച് പറ്റാനാണെന്നും സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വ‍ർഗീസ് പറഞ്ഞു.

അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം ചേർന്നപ്പോൾ പടയപ്പ പ്രശ്നക്കാരനല്ലെന്ന് പറഞ്ഞയാളാണ് ഡീൻ കുര്യാക്കോസെന്നും അദ്ദേഹം പറഞ്ഞു. ഉണ്ടിരുന്ന നായർക്ക് ഉൾവിളി ഉണ്ടായി എന്നതു പോലെയാണ് ഡീനിന്റെ സമര പ്രഖ്യാപനമെന്നും സി.വി വർഗീസ് കുറ്റപ്പെടുത്തി.

അതേസമയം, കാട്ടാനക്കലിയിൽ ഒരാളുടെ ജീവൻ പൊലിഞ്ഞ കന്നിമലയിൽ തൊഴിലാളികളുടെ ഭീതിയൊഴിയുന്നില്ല. പ്രദേശവാസിയായ സുരേഷ് കുമാറിൻ്റെ വിയോഗം ഇവർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഒറ്റക്കും കൂട്ടമായും തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ ജനവാസ മേഖലയിലെത്തുമോയെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്.


TAGS :

Next Story