Quantcast

കലൂരിൽ ഡിജെ പാർട്ടിക്കിടെ കൊലപാതകം: ഒരാൾ കൂടി കസ്റ്റഡിയിൽ

കൊലപാതകത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-09-26 15:02:50.0

Published:

26 Sept 2022 8:30 PM IST

കലൂരിൽ ഡിജെ പാർട്ടിക്കിടെ കൊലപാതകം: ഒരാൾ കൂടി കസ്റ്റഡിയിൽ
X

കൊച്ചി: കലൂരിൽ ഡിജെ പാർട്ടിക്കിടെയുണ്ടായ കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ. തിരുവനന്തപുരം സ്വദേശി അഭിഷേകാണ് പിടിയിലായത്. കേസിലെ പ്രധാന പ്രതിയുടെ സുഹൃത്താണ് അഭിഷേക്. പാർട്ടിയിൽ ലേസർ ഷോ ഓപ്പറേറ്റായിരുന്ന പള്ളുരുത്തി സ്വദേശി രാജേഷാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.

കാസർകോട് സ്വദേശിക്കും കൂട്ടാളിക്കും വേണ്ടിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് സമീപം ശനിയാഴ്ച രാത്രി സ്വകാര്യ കമ്പനി സംഘടിപ്പിച്ച ഡിജെ പാർട്ടിക്കിടയിലായിരുന്നു കൊലപാതകം. രാജേഷിനെ കുത്തികൊലപ്പെടുത്തിയത് കാസർഗോഡ് സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളൊടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നും സംഭവസ്ഥലത്തുണ്ടായിരുന്നവരിൽ നിന്നും നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഡിജെ പാർട്ടിക്കിടെ ഇരുവരും പെൺക്കുട്ടിയെ ശല്യം ചെയ്തിരുന്നു. കൊല്ലപ്പെട്ട രാജേഷിന്റെ നേതൃത്വത്തിൽ സംഘാടകർ ഇത് ചോദ്യം ചെയ്തു. പിന്നീട് ഇരുവരെയും പുറത്താക്കി. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. ഗാനമേള കഴിഞ്ഞതിന് പിന്നാലെ ഇരുവരും സംഘാടകരെ ആക്രമിച്ചു. ഇതിനിടെയാണ് രാജേഷിന് കുത്തേറ്റത്. പൊലീസിന്റെ അനുമതിയോടെ ആയിരുന്നില്ല ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്. സംഘാടകര്‍ക്കെതിരെയും കേസെടുക്കാനാണ് സാധ്യത.

TAGS :

Next Story