Quantcast

മൂവാറ്റുപുഴയിലെ അസം സ്വദേശികളുടെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന ഗോപാലിന്റെ ചിത്രം മീഡിയവണിന്

കൊല്ലപ്പെട്ടവരുടെ കൂടെയാണ് ഒഡീഷ സ്വദേശിയായ ഗോപാൽ താമസിച്ചിരുന്നത്.

MediaOne Logo

Web Desk

  • Published:

    6 Nov 2023 4:27 PM IST

Murder of natives of Assam; Gopals picture to MediaOne
X

മൂവാറ്റുപുഴ: അസം സ്വദേശികളുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഗോപാലിന്റെ ചിത്രം മീഡിയവണിന്. കൊല്ലപ്പെട്ടവരുടെ കൂടെയാണ് ഒഡീഷ സ്വദേശിയായ ഗോപാൽ താമസിച്ചിരുന്നത്. ഇന്നലെ പുലർച്ചെ മുതൽ ഗോപാലിനെ കാണാതായിരുന്നു.

തടിമില്ലിൽ ജോലി ചെയ്തിരുന്ന രണ്ടുപേരെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ കൂടെ താമസിച്ചിരുന്ന സന്തോഷ് എന്നയാളെ പൊലീസ് ഇന്നലെ തന്നെ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് അന്വേഷണം ഗോപാലിലേക്ക് നീണ്ടത്. കൊല്ലപ്പെട്ടവരുമായി ഗോപാലിന് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കായി ഊർജിതമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story