Quantcast

കല്ല്യാണിയമ്മക്ക് ഓണ സമ്മാനമായി മുസ്‌ലിം ലീഗിന്റെ ബൈത്തുറഹ്മ

ബൈത്തുറഹ്മ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടിന്റെ താക്കോൽദാനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

MediaOne Logo

Web Desk

  • Published:

    8 Sept 2022 12:48 PM IST

കല്ല്യാണിയമ്മക്ക് ഓണ സമ്മാനമായി മുസ്‌ലിം ലീഗിന്റെ ബൈത്തുറഹ്മ
X

മലപ്പുറം: പുൽപ്പറ്റയിലെ കല്ല്യാണിയമ്മക്ക് ഓണ സമ്മാനമായി മുസ്‌ലിം ലീഗിന്റെ ബൈത്തുറഹ്മ. സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന തളിയാരിലെ കല്ലാണിയമ്മയുടെ വീടെന്ന സ്വപ്‌നം സാധ്യമാക്കിയത് വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയാണ്. ബൈത്തുറഹ്മ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടിന്റെ താക്കോൽദാനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

കല്ല്യാണിയമ്മയുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു സ്വന്തമായൊരു വീട്. സാമ്പത്തിക പ്രതിസന്ധി മൂലം അത് സാധ്യമാക്കാനായില്ല. 2018ലെ പ്രളയത്തിൽ കല്ല്യാണിയമ്മയുടെ ആകെയുണ്ടായിരുന്ന കൊച്ചു കൂരയും തകർന്നു. ഇതോടെ പരിസരത്തെ അങ്കണവാടിയിലായിരുന്നു ആദ്യ താമസം. പിന്നീട് വാടക വീട്ടിലേക്ക് മാറി. കല്ല്യാണിയമ്മക്കൊപ്പം രോഗിയായ മകനും മകളുമുണ്ട്.

10 ലക്ഷം രൂപ ചെലവഴിച്ചാണ് മുസ്‌ലിം ലീഗ് പ്രാദേശിക നേതൃത്വം 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിച്ചത്. നാല് വർഷത്തിനുശേഷം സ്വന്തം വീട്ടിൽ ഓണമാഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് കല്ല്യാണിയമ്മ.

ഇന്ന് ഉത്രാട ദിനത്തിൽ പുൽപറ്റ പഞ്ചായത്ത്‌ രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി കല്യാണിയമ്മക്ക് ഓണ സമ്മാനമായി നൽകിയത്...

Posted by Sayyid Munavvar Ali Shihab Thangal on Wednesday, September 7, 2022

TAGS :

Next Story