Quantcast

'സിലബസില്‍ മാറ്റം വരുത്തുന്നതില്‍ ജാഗ്രത പുലര്‍ത്തണം'; പിഎം ശ്രീയില്‍ സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ ലീഗ്

മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തില്‍ ഇടംപിടിക്കാത്തവര്‍ക്ക് മറ്റ് പദവികള്‍ നല്‍കാനും ധാരണ

MediaOne Logo

Web Desk

  • Published:

    17 July 2026 1:21 PM IST

muslim league leadership meeting malappuram
X

മലപ്പുറം: പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിലെ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്നതില്‍ ജാഗ്രത പുലര്‍ത്തണണമെന്ന് മുസ്‌ലിം ലീഗ് മന്ത്രിമാര്‍ക്ക് നിര്‍ദേശം. പിഎം ശ്രീ സംസ്ഥാനത്ത് നടപ്പിലാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കാനും ലീഗ് മന്ത്രിമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗത്തില്‍ തീരുമാനിച്ചു.

മുസ്‌ലിം ലീഗ് മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തില്‍ ഇടംപിടിക്കാത്തവര്‍ക്ക് മറ്റ് പദവികള്‍ നല്‍കാനും ധാരണയായി. മന്ത്രിമാരുടെ പരാതികളും പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തിയന്ന് പി.എം.എ സലാം പറഞ്ഞു. മന്ത്രിമാര്‍ക്ക് എതിരെ പാര്‍ട്ടിയിലുണ്ടായ അതൃപ്തി കൂടി കണക്കിലെടുത്താണ് ലീഗ് നേതൃത്വം മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിപ്പിച്ചത്. മന്ത്രിമാര്‍ക്കെതിരെ പാര്‍ട്ടിക്കകത്ത് വിമര്‍ശനങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകളെ പി.എം.എ സലാം തള്ളിക്കളഞ്ഞെങ്കിലും മന്ത്രിമാര്‍ സംഘടനാ സംവിധാനത്തിലൂടെ തന്നെ പോകണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചതായി തുറന്ന് സമ്മതിച്ചു.

നാളെ കോഴിക്കോട് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ചേരാന്‍ ഇരിക്കെയാണ് ലീഗ് നേതൃത്വം മന്ത്രിമാരെ വിളിപ്പിച്ചത്. ലീഗ് മന്ത്രിമാര്‍ക്ക് പുറമേ സാദിഖലി തങ്ങള്‍, അബ്ബാസ് അലി തങ്ങള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

TAGS :

Next Story