കൂടുതൽ വോട്ട് പിടിച്ചാൽ പാരിതോഷികം; പണം വാഗ്ദാനം ചെയ്ത് മുസ്‌ലിം ലീഗ്, വിവാദം
താനൂരിലെ യുഡിഎഫ് സ്ഥാനാർഥി പി.കെ നവാസിന് വോട്ട് പിടിക്കുന്നതിനാണ് വാഗ്ദാനം
മലപ്പുറം: താനൂരിൽ ബൂത്ത് കമ്മിറ്റികൾക്ക് പാരിതോഷികമായി പണം വാഗ്ദാനം ചെയ്ത് മുസ്‌ലിം ലീഗ്. യുഡിഎഫ് സ്ഥാനാർഥി പി.കെ നവാസിന് 300 വോട്ട് ലീഡ് നൽകുന്ന ബൂത്തുകൾക്ക് പതിനായിരം രൂപയാണ് വാഗ്ദാനം. കൂടുതൽ ഭൂരിപക്ഷം നൽകുന്ന ബൂത്തിന് 25000 രൂപ.
മണ്ഡലം പ്രസിഡൻറ് മുത്തുക്കോയ തങ്ങളാണ് വാഗ്ദാനം നൽകിയത്. ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്ന ബൂത്ത് കമ്മിറ്റികൾക്ക് മണ്ഡലം യുഡിഎഫ് കമ്മിറ്റിയാണ് പാരിതോഷികമായി തുക കൈമാറുന്നത്. മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ ആണ് പണം വാഗ്ദാനം ചെയ്തത്. തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കുന്നതിന് മുസ്‌ലിം ലീഗ് നേതാവ് സൗജന്യ വിദേശ യാത്ര ഓഫർ ചെയ്തത് വിവാദമായിരുന്നു. പെരുമാറ്റ ചട്ട ലംഘനത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.
Next Story
Adjust Story Font
16

