Quantcast

ഹരിത പ്രശ്‌നം പാര്‍ട്ടിക്ക് പരിഹരിക്കാന്‍ കഴിയും, ആയിഷ ബാനു

പ്രശ്നങ്ങൾ മാന്യമായി പരിഹരിച്ച ചരിത്രമാണ് ലീഗിന്റേത്, നിലവിലുള്ള പ്രശ്നങ്ങൾക്കും പാര്‍ട്ടി പരിഹാരം കണ്ടെത്തും

MediaOne Logo

അലി കൂട്ടായി

  • Updated:

    2021-09-13 05:56:50.0

Published:

13 Sep 2021 5:34 AM GMT

ഹരിത പ്രശ്‌നം പാര്‍ട്ടിക്ക് പരിഹരിക്കാന്‍ കഴിയും, ആയിഷ ബാനു
X

ഹരിത പ്രശ്നം പാര്‍ട്ടിക്ക്‌ പരിഹരിക്കാൻ കഴിയുമായിരുന്നുവെന്ന് ഹരിത സംസ്ഥാന പ്രസിഡന്റ് ആയിഷ ബാനു പി എച്. അതുകൊണ്ടാണ്‌ വനിതാ കമ്മീഷനിൽ നൽകിയ പരാതിയിൽ ഒപ്പിടാതിരുന്നത്. പാർട്ടിയിലെ പ്രശ്നം വനിതാകമ്മീഷന് പരിഹരിക്കാനാകില്ല, അഭിപ്രായ സ്വാതന്ത്യമില്ലാത്ത പാർട്ടിയല്ല ലീഗ് ഹരിത ഭാരവാഹിയായി പ്രവർത്തിച്ച അനുഭവമുണ്ട്. എല്ലാ അഭിപ്രായവും മാനിക്കുന്ന നേതാക്കളാണ് ലീഗിന്റേതെന്നും ആയിഷ ബാനു പറഞ്ഞു.

വിവാദങ്ങളെ കുറിച്ച് സംസാരിക്കുന്നില്ല അതെല്ലം പാർട്ടി പറഞ്ഞു കഴിഞ്ഞതാണ്. പ്രശ്നങ്ങൾ മാന്യമായി പരിഹരിച്ച ചരിത്രമാണ് ലീഗിന്. നിലവിലുള്ള പ്രശ്നങ്ങൾക്കും പാര്‍ട്ടി പരിഹാരം കണ്ടെത്തും പാർട്ടിക്കൊപ്പം നിൽക്കുന്നത് പ്രവർത്തക എന്ന നിലയിൽ ഉത്തരവാദിത്തമാണെന്നും ആയിഷ ബാനു കൂട്ടിച്ചേര്‍ത്തു.

ലൈംഗികാധിക്ഷേപം നടത്തിയ എംഎസ്എഫ് സംസ്ഥാന ഭാരവാഹിക്കെതിരെ ഹരിത നേതാക്കള്‍ പരാതി നല്‍കിയെതിനെ തുടര്‍ന്നാണ് ഹരിത സംസ്ഥാനകമ്മിറ്റി പിരിച്ചുവിട്ടത്. മുസ്ലിം ലീഗ് നേതൃയോഗത്തിന്റെ തീരുമാനപ്രകാരം ഹരിത സംസ്ഥാനകമ്മിറ്റി ഞായറാഴ്ച പുനഃസംഘടിപ്പിച്ചിരുന്നു. അതേസമയം, ഹരിത കമ്മിറ്റി പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് കാസര്‍കോട്‌, വയനാട് ജില്ലാ പ്രസിഡണ്ടുമാര്‍ രാജി വച്ചിരുന്നു.









Next Story