Quantcast

ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചേർച്ച; ഗുരുവായൂരിലെ തോല്‍വി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് മുസ്‌ലിം ലീഗ്

1,964 വോട്ടിനായിരുന്നു സി.എച്ച് റഷീദിന്റെ തോൽവി

MediaOne Logo

Web Desk

  • Published:

    8 May 2026 10:36 AM IST

ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചേർച്ച; ഗുരുവായൂരിലെ തോല്‍വി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് മുസ്‌ലിം ലീഗ്
X

കൊച്ചി: ഗുരുവായൂരിലെ തോല്‍വി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് മുസ്‌ലിം ലീഗ്. എം.ടി കുഞ്ഞിക്കോയ തങ്ങള്‍, കെ.എ ഹാറൂണ്‍ റഷീദ്, അബ്ദുല്‍ മനാഫ് എന്നിവരാണ് സമിതി അംഗങ്ങള്‍.

ശക്തി കേന്ദ്രങ്ങളായ കടപ്പുറം, പുന്നയൂര്‍ പഞ്ചായത്തുകളിലെ വോട്ട് ചേർച്ച അന്വേഷിക്കും. മൂവായിരം ലീഡ് പ്രതീക്ഷിച്ച കടപ്പുറത്ത് 1458 വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചത്. 1,964 വോട്ടിനായിരുന്നു സി.എച്ച് റഷീദിന്റെ തോൽവി.

സിപിഎം ശക്തി കേന്ദ്രങ്ങളിൽ ഉൾപ്പെടെ വലിയ മുന്നേറ്റമാണ് യുഡിഎഫ് നേടിയത്. എന്നാൽ, സി.എച്ച് റഷീദിൻ്റെ വീട് ഉൾപ്പെടുന്ന പ്രദേശമായ കടപ്പുറത്ത് പിറകോട്ടുപോയി. ഇത് വലിയ ഞെട്ടലാണ് ലീ​ഗ് നേതൃത്വത്തിന് ഉണ്ടാക്കിയത്. പിന്നാലെയാണ് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചത്.

TAGS :

Next Story