Quantcast

പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചു; തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ എന്ത് ചെയ്യണമെന്ന് ആലോചിക്കും: എം.പി മുസ്തഫൽ ഫൈസി

പട്ടിക്കാട് ജാമിഅ നൂരിയ വാർഷിക സമ്മേളനത്തിൽ മുസ്തഫൽ ഫൈസി നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ പാണക്കാട് തങ്ങൻമാർക്കെതിരാണെന്ന് പ്രചാരണമുണ്ടായിരുന്നു.

MediaOne Logo

Web Desk

  • Published:

    4 Jan 2024 11:00 AM GMT

Musthafal Faizy clarification on Jamia speech
X

കോഴിക്കോട്: പട്ടിക്കാട് ജാമിഅ നൂരിയ വാർഷിക സമ്മേളനത്തിൽ താൻ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വ്യാഖ്യാനിക്കുന്നതിനെതിരെ എം.പി മുസ്തഫൽ ഫൈസി. തന്റെ പരാമർശങ്ങൾ പാണക്കാട് തങ്ങൻമാർക്കോ സമസ്ത നേതാക്കൾക്കോ എതിരല്ല. വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നവർക്കെതിരെ എന്ത് ചെയ്യണമെന്ന് സംബന്ധിച്ച് ആലോചിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഞാൻ ജാമിഅ: യിൽ ഇന്നലെ നടത്തിയ പ്രസംഗം വളരെ തെറ്റായ രൂപത്തിൽ വ്യാഖ്യാനിക്കുന്നവരുണ്ട്. പ്രസ്തുത പ്രസംഗത്തിൽ ഞാൻ ഉദ്ദേശിച്ചത് പാണക്കാട് തങ്ങന്മാരെയാണെന്നും സമസ്തയുടെ നേതാക്കളെയാണെന്നും തെറ്റിദ്ധരിപ്പിക്കുന്നവരുണ്ട്.

അവരെ ആരേയും ഞാൻ ഉദ്ദേശിച്ചിട്ടില്ല. മൊത്തം സുന്നത്ത് ജമാഅത്തിന്റെ നിയമങ്ങൾക്കെതിരിൽ പ്രവർത്തിക്കുന്ന ആളുകളെ സംബന്ധിച്ചാണ് ഞാൻ പറഞ്ഞത്.പ്രത്യേകിച്ച് ആരെയും ഉദ്ദശിച്ചിട്ടില്ല. വിഷയം അതായിരുന്നതിനാൽ പറഞ്ഞെന്നു മാത്രം. ആരും തെറ്റിദ്ധരിപ്പിക്കരുത് ; തെറ്റിദ്ധരിക്കരുത്. തെറ്റിദ്ധരിപ്പിക്കാനായി പ്രവർത്തിക്കുന്നവർക്കെതിരിൽ എന്തു ചെയ്യണമെന്നതിനെ സംബന്ധിച്ചു ആലോചിക്കും.

പട്ടിക്കാട് സമ്മേളനത്തിൽ എസ്.വൈ.എസ് നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിനെ ഒഴിവാക്കിയതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം നടന്നിരുന്നു. സമ്മേളനത്തിന്റെ ഭാഗമായ ആദർശ സമ്മേളനത്തിൽ വിഷയമവതരിപ്പിച്ച് സംസാരിച്ചത് മുസ്തഫൽ ഫൈസിയായിരുന്നു. ഇതിനിടെ അദ്ദേഹം അഹ്‌ലുബൈത്തിനെക്കുറിച്ച് നടത്തിയ ചില പരാമർശങ്ങൾ പാണക്കാട് തങ്ങൻമാരെ ഉദ്ദേശിച്ചാണെന്ന് പ്രചാരണം നടന്നിരുന്നു. ഇത് തള്ളിയാണ് ഇപ്പോൾ മുസ്തഫൽ ഫൈസി രംഗത്തെത്തിയിരിക്കുന്നത്.

TAGS :

Next Story