Quantcast

മുതലപ്പൊഴിയിൽ കടൽക്ഷോഭത്തിൽ വള്ളം തകർന്നു; മത്സ്യത്തൊഴിലാളിക്കു പരിക്ക്

വള്ളത്തിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളി മനോജിന്റെ മുഖത്ത് പരിക്കേറ്റു

MediaOne Logo

Web Desk

  • Updated:

    2023-09-16 02:58:13.0

Published:

16 Sept 2023 8:25 AM IST

fisherman was injured after his boat capsized in a heavy sea tide in Muthalapozhi, Thiruvananthapuram Muthalapozhi accident, sea rage in Muthalapozhi, Muthalapozhi boat accidents,
X

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തിൽ വള്ളം തകർന്നു. അപകടത്തിൽ മത്സ്യത്തൊഴിലാളി ശാന്തിപുരം സ്വദേശി മനോജിന്(44) പരിക്കേറ്റു.

ഇന്നു രാവിലെ ആറോടെയാണ് മുതലപ്പൊഴിയിൽ അപകടമുണ്ടായത്. മത്സ്യബന്ധനത്തിനായി ഹാർബറിൽനിന്നു പുറപ്പെട്ട വള്ളം ശക്തമായ തിരയിൽപെട്ട് തകരുകയായിരുന്നു. വളത്തിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്.

വള്ളത്തിൽ ഉണ്ടായിരുന്ന മനോജിന് മുഖത്താണു പരിക്കേറ്റത്.

Summary: A fisherman was injured after his boat capsized in a heavy sea tide in Muthalapozhi, Thiruvananthapuram.

TAGS :

Next Story