Quantcast

ബി.ജെ.പിയാകുന്നതോടെ ആർക്കെതിരെയുമുള്ള കേസുകൾ ഇല്ലാതാകും; പിന്നെ ഇ.ഡിയും സി.ബി.ഐയുമില്ലെന്ന് എം.വി ഗോവിന്ദന്‍

ഇന്ത്യയെ അപകടകരമായ സാഹചര്യത്തിൽ നിന്ന് രക്ഷിക്കാൻ ബി.ജെ.പിയെ തോൽപ്പിക്കണം

MediaOne Logo

Web Desk

  • Updated:

    2024-02-03 07:25:10.0

Published:

3 Feb 2024 6:15 AM GMT

MV Govindan
X

എം.വി ഗോവിന്ദന്‍

തൃശൂര്‍: ബി.ജെ.പിയാകുന്നതോടെ ആർക്കെതിരെയുമുള്ള കേസുകൾ ഇല്ലാതാകും. പിന്നെ ഇ.ഡിയും സി.ബി.ഐയുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇന്ത്യയെ അപകടകരമായ സാഹചര്യത്തിൽ നിന്ന് രക്ഷിക്കാൻ ബി.ജെ.പിയെ തോൽപ്പിക്കണം. ഇന്ത്യൻ ജനാധിപത്യത്തിന് രക്ഷപ്പെടാൻ വേറെ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമി സാഹിത്യോത്സവത്തിൽ 'ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഭാവി' എന്ന വിഷയത്തിലെ പാനൽ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ.

ഇന്‍ഡ്യഇന്ത്യയെ അപകടകരമായ സാഹചര്യത്തിൽ നിന്ന് രക്ഷിക്കാൻ ബി.ജെ.പിയെ തോൽപ്പിക്കണം മുന്നണിയിൽ ദേശീയ തലത്തിൽ സീറ്റ് വിഭജനം നടത്താൻ കഴിയില്ല. ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി എടുക്കണം. മുഖ്യ എതിരാളി ബി ജെ പി യാകുന്ന സംസ്ഥാനങ്ങളിൽ അതിനനുസരിച്ച് തീരുമാനമെടുക്കണം. ഓരോ സംസ്ഥാനത്തും ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതെ ഐക്യത്തോടെ സ്ഥാനാർഥികളെ നിർത്തിയാൽ ബിജെപിയെ പരാജയപ്പെടുത്താം . ഒരു പ്രാദേശിക പാർട്ടിയുടെ അവസ്ഥയിലാണ് കോൺഗ്രസ്. മൃദു ഹിന്ദുത്വ നിലപാടു കൊണ്ട് ഹിന്ദു വർഗ്ഗീയതയെ പരാജയപ്പെടുത്താൻ കഴിയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.



TAGS :

Next Story