Quantcast

വഖഫ് നിയമഭേദഗതിക്ക് ശേഷം ക്രൈസ്തവ സ്വത്തുക്കളാണ് കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്: എം.വി ഗോവിന്ദൻ

വഖഫ് ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട സിബിസിഐ ഇത് മനസിലാക്കണം

MediaOne Logo

Web Desk

  • Published:

    17 April 2025 3:53 PM IST

mv govindan
X

കൊച്ചി: വഖഫ് നിയമഭേദഗതിക്ക് ശേഷം ക്രൈസ്തവ സ്വത്തുക്കളാണ് കേന്ദ്രം ലക്ഷ്യം വയ്ക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വഖഫ് ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട സിബിസിഐ ഇത് മനസിലാക്കണം. അല്ലെങ്കില്‍ ഒരു ജനതയെ വഞ്ചിക്കലാകുമത് കത്തോലിക്കാ സഭയിലെ ചിലർ ഇസ്‍‍ലാമോഫോബിയ വളർത്തി ആർഎസ്എസുമായി സഹകരിക്കുകയാണ്. നാസിസത്തിനെതിരെ നിലകൊണ്ട ഫാദർ നിമോളറുടെ വരികള്‍ ഇവരോർക്കണമെന്നും ഗോവിന്ദൻ പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ പറയുന്നു.

മുനമ്പത്ത് സംഘപരിവാറിന്‍റെ ആഖ്യാനത്തെ പിന്തുച്ചവരും ഇത് മനസിലാക്കണം. ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പടർത്താന്‍ മറുവിഭാഗത്തെ കൂടെ നിർത്തുകയാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. സംഘപരിവാറിന് ഒരു ലക്ഷ്യമേയുള്ളൂ. ഒരു വിഭാഗത്തെ കൂടെ നിര്‍ത്തി മറ്റേ വിഭാഗത്തിന് നേരെ വിദ്വേഷം പടര്‍ത്തുക. ലക്ഷ്യം കണ്ടാൽ നേരത്തെ കൂടെ നിന്നവര്‍ക്കെതിരെയും വിഷം ചീറ്റുക. ഇത് മനസിലാക്കാൻ ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും ലേഖനത്തിൽ പറയുന്നു.

TAGS :

Next Story