'കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി തന്നെ കുറ്റവിമുക്തനാക്കിയതാണ്,സിപിഎം സർക്കാർ തീരുമാനത്തിനൊപ്പം'; എം.വി ഗോവിന്ദന്‍
പി.ജയരാജൻ എതിർപ്പല്ല പറഞ്ഞതെന്നും എം.വി ഗോവിന്ദൻ

കണ്ണൂര്‍: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.പുതിയ ഡിജിപി നിയമനത്തിൽ സിപിഎം സർക്കാരിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി തന്നെ കുറ്റവിമുക്തൻ ആക്കിയതാണ്. പാർട്ടി പ്രവർത്തകരുടെ വികാരം ഇളക്കിവിടാൻ ശ്രമിക്കുന്നത് മാധ്യമങ്ങളാണ്. പി.ജയരാജൻ എതിർപ്പല്ല പറഞ്ഞതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, കൂത്തുപറമ്പ് വെടിവെപ്പിലെ പ്രതിയായിരുന്നു റവാഡ ചന്ദ്രശേഖറെന്നും പുതിയ ഡിജിപി യെ തീരുമാനിച്ചത് സർക്കാർ തീരുമാനമാണെന്നുമായിരുന്നു സിപിഎം നേതാവ് പി.ജയരാജൻ പറഞ്ഞത്.യോഗേഷ് ഗുപ്തയെ നിയമിക്കാത്തതെന്തെന്ന് സർക്കാറിനോട് ചോദിക്കണമെന്നും ജയരാജൻ പറഞ്ഞു.
അതേസമയം, മന്ത്രിയെ രക്ഷിക്കാനാണ് കൂത്തുപറമ്പിൽ വെടിവെയ്പുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.മന്ത്രിയെ കൊല്ലാൻ പദ്ധതി ഇട്ടാണ് അന്ന് സിപിഎം വന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. ഡിജിപി നിയമനം അതിൻ്റെ നടപടിയ്ക്ക് അനുസരിച്ച് പോകുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

