പിണറായി വിജയനെ എൻഡിഎയിലേക്ക് ക്ഷണം; അതാവലെക്ക് കേരള രാഷ്ട്രീയത്തെ കുറിച്ച് ധാരണയില്ലെന്ന് എം.വി ഗോവിന്ദൻ
പ്രസ്താവന ജനാധിപത്യമൂല്യങ്ങൾക്ക് എതിരാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

കണ്ണൂർ: പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി രാംദാസ് അതാവലെയുടെ പ്രസ്താവന ജനാധിപത്യമൂല്യങ്ങൾക്ക് എതിരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഭരണഘടനാ വിരുദ്ധവും ഫെഡറൽ സംവിധാനത്തിനെതിരെയുമാണ് പ്രസ്താവന. അതാവലെക്ക് കേരള രാഷ്ട്രീയത്തെ കുറിച്ച് ധാരണ ഇല്ലെന്നും ഗോവിന്ദൻ.
മുസ്‌ലിം ലീഗിനെതിരായ പ്രസ്താവനയിൽ തെറ്റുപറ്റിയോ എന്ന് സജി ചെറിയാനോട് ചോദിക്കണമെന്നും ജമാഅത്തെ വേദിയിൽ മന്ത്രിയും എംഎൽഎയും പങ്കെടുത്തത് ജമാഅത്തെ ഇസ്‌ലാമിയുടെ വേദിയെന്ന് അവർക്കറിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻഎസ്എസ് - എസ്എൻഡിപി ഐക്യത്തിന് പിന്നിൽ സിപിഐഎം എന്ന ധ്വനി ഉണ്ടാക്കുന്നു. അതിന് തലവച്ചു കൊടുക്കില്ല. എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചു പോകണമെന്നാണ് സിപിഐഎം നിലപാടെന്നും എം.വി ഗോവിന്ദൻ.
മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി രാം ദാസ് അതാവലെ പറഞ്ഞിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ പിണറായി എൻഡിഎക്കൊപ്പം നിൽക്കണം. ഒപ്പം നിന്നാൽ എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നും അതാവലെ പറഞ്ഞു.
Adjust Story Font
16

