Quantcast

'മന്ത്രിമാര്‍ക്കെതിരെ നടക്കുന്നത് കെട്ടിച്ചമച്ച പ്രചാരവേല, ആരോഗ്യമന്ത്രിക്ക് പൂര്‍ണപിന്തുണ': എം.വി.ഗോവിന്ദന്‍

ആരോഗ്യരംഗത്തെ ദുര്‍ബലപ്പെടുത്താനാണ് യുഡിഎഫ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2025-07-04 11:24:39.0

Published:

4 July 2025 4:31 PM IST

മന്ത്രിമാര്‍ക്കെതിരെ നടക്കുന്നത് കെട്ടിച്ചമച്ച പ്രചാരവേല, ആരോഗ്യമന്ത്രിക്ക് പൂര്‍ണപിന്തുണ: എം.വി.ഗോവിന്ദന്‍
X

തിരുവനന്തപുരം: ആരോഗ്യരംഗത്തെ ദുര്‍ബലപ്പെടുത്താനാണ് യുഡിഎഫ് നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. നന്നായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ സംവിധാനത്തിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നേട്ടമുണ്ടാക്കിയ മേഖലകളെയെല്ലാം കടന്നാക്രമിക്കാനാണ് യുഡിഎഫ് തീരുമാനമെന്നും കനഗോലു സിദ്ധാന്തത്തിന്റെ ഭാഗമായാണ് യുഡിഎഫിന്റെ നീക്കമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ആരോഗ്യരംഗത്തെ സ്വകാര്യ കച്ചവടക്കാര്‍ക്ക് സഹായകരമായ നിലപാടാണ് യുഡിഎഫിന്റേതെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. മന്ത്രിമാര്‍ക്കെതിരെ കെട്ടിച്ചമച്ച പ്രചാരവേല നടക്കുന്നു. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യത്തെ തള്ളുകയും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ആരോഗ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരും രാജി വെക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'സ്വകാര്യ മേഖലയെ സഹായിക്കാന്‍ പൊതുജനാരോഗ്യമേഖലയെ ഇകഴ്ത്തി കാണിക്കുന്നു. യുഡിഎഫും മാധ്യമങ്ങളും ചേര്‍ന്ന് ജനകീയ ആരോഗ്യ മേഖലയെ കടന്നാക്രമിക്കുന്നു. സ്വകാര്യ കച്ചവടക്കാര്‍ക്ക് സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ലോക മാതൃകയെ മായ്ക്കാനോ തെറ്റായി ചിത്രികരിക്കാനോ ആണ് ശ്രമിക്കുന്നത്. സ്വകാര്യമേഖലക്ക് വേണ്ടിയുള്ള പ്രചാര വേല ജനദ്രോഹ നടപടി,'' എം.വി ഗോവിന്ദന്‍ പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന അപകടം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും മരണപ്പെട്ട കുടുംബത്തിന്റെ ദുഃഖം വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യും.

'കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് നേരത്തെ തന്നെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. കഴിഞ്ഞ മാസം മന്ത്രതലത്തില്‍ ചേര്‍ന്ന യോഗം ബലക്ഷയ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇതു മനസ്സിലാക്കിയാണ് 564 കോടി രൂപയുടെ പദ്ധതി അവിടെ നടപ്പിലാക്കിയത്,'' അദ്ദേഹം പറഞ്ഞു.

TAGS :

Next Story