'കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ല'; ഡിജിപി നിയമനത്തെ ന്യായീകരിച്ച് എം.വി ജയരാജന്‍
കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത് ദുരുദ്ദേശത്തോടെയാണെന്നും എംവി ജയരാജന്‍ പറഞ്ഞു

ആലപ്പുഴ: റവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ചതിനെ ന്യായീകരിച്ച് സംസ്ഥാന കമ്മിറ്റി അംഗം എം.വി ജയരാജനും. കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ല. വെടിവെപ്പില്‍ റവാഡക്ക് പങ്കില്ലെന്ന് തെളിഞ്ഞതാണ്. കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത് ദുരുദ്ദേശത്തോടെയാണെന്നും എംവി ജയരാജന്‍ പറഞ്ഞു.
അതേസമയം, കൂത്തുപറമ്പ് വെടിവെപ്പിലെ പ്രതിയായിരുന്നു റവാഡ ചന്ദ്രശേഖറെന്നും പുതിയ ഡിജിപി യെ തീരുമാനിച്ചത് സര്‍ക്കാര്‍ തീരുമാനമാണെന്നുമായിരുന്നു സിപിഎം നേതാവ് പി.ജയരാജന്‍ പറഞ്ഞത്. യോഗേഷ് ഗുപ്തയെ നിയമിക്കാത്തതെന്തെന്ന് സര്‍ക്കാറിനോട് ചോദിക്കണമെന്നും ജയരാജന്‍ പറഞ്ഞു.
എന്നാല്‍ പുതിയ ഡിജിപി നിയമനത്തില്‍ സിപിഎം സര്‍ക്കാരിനൊപ്പമാണെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. കൂത്തുപറമ്പ് കേസില്‍ റവാഡയെ കോടതി തന്നെ കുറ്റവിമുക്തന്‍ ആക്കിയതാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ഇളക്കിവിടാന്‍ ശ്രമിക്കുന്നത് മാധ്യമങ്ങളാണ്. പി.ജയരാജന്‍ എതിര്‍പ്പല്ല പറഞ്ഞതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
Adjust Story Font
16

