'കുഞ്ഞികൃഷ്ണൻ ശത്രുവിന്റെ കോടാലിക്കൈ'; നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി എം.വി ജയരാജൻ
'പാർട്ടിയുടെ ഒരു പ്രവർത്തകനും ധനാപഹരണം നടത്തിയിട്ടില്ല. അത് രണ്ട് കമ്മീഷനുകൾ അന്വേഷണത്തിൽ കണ്ടെത്തിയതാണ്'.

കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ട് വെട്ടിച്ചുവെന്ന നടത്തിയെന്ന ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെതിരെ സിപിഎം ഇന്ന് നടപടിയെടുത്തേക്കും. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമുണ്ടാകും. പാർട്ടിയെ തകർക്കാനാണ് ശ്രമമെന്നും കുഞ്ഞികൃഷ്ണൻ ശത്രുവിന്റെ കോടാലിക്കൈ ആണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജൻ വിമർശിച്ചു.
ഉണ്ണികൃഷ്ണനെതിരെ നടപടിയുണ്ടാകുമെന്നും എം.വി ജയരാജൻ വ്യക്തമാക്കി. തനിക്ക് നേരെ നടപടിയുണ്ടാകുമെന്ന് വി. ഉണ്ണികൃഷ്ണൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോയെന്നും പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി ഉചിതമായ തീരുമാനമെടുക്കുമെന്നും എം.വി ജയരാജൻ പറഞ്ഞു. പാർട്ടിക്ക് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനമെന്നും ജയരാജൻ.
പാർട്ടിയുടെ ഒരു പ്രവർത്തകനും ധനാപഹരണം നടത്തിയിട്ടില്ല. അത് രണ്ട് കമ്മീഷനുകൾ അന്വേഷണത്തിൽ കണ്ടെത്തിയതാണ്. അതിൽനിന്ന് വ്യത്യസ്തമായി പാർട്ടിയെ തകർത്തുകൊണ്ട് തിരുത്തുക എന്ന നിലപാടാണ് കുഞ്ഞികൃഷ്ണൻ സ്വീകരിച്ചത്.
ധനാപഹരണം നടത്തിയാലല്ലേ തിരുത്തേണ്ടതുള്ളൂ. യഥാസമയം ധനാപഹരണം നടത്തിയിട്ടില്ലെന്ന് പാർട്ടി കണ്ടെത്തിയിട്ടുണ്ട്. കണക്ക് അവതരിപ്പിച്ചില്ലെന്ന് മാത്രമാണ് പാർട്ടി കണ്ടെത്തിയത്. അതിൽ അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്. തിരുത്തേണ്ടത് തിരുത്തിയിട്ടുണ്ട്.
കുഞ്ഞികൃഷ്ണൻ പറയുന്നതെല്ലാം വാസ്തവിരുദ്ധമാണ്. അതൊന്നും ധനാപഹരണമുണ്ടായെന്ന് കണ്ടെത്തുന്ന കാര്യമല്ല. അദ്ദേഹം കൂടിയുള്ള ജില്ലാ കമ്മിറ്റിയല്ലേ ഈ തീരുമാനമെടുത്തത്. ആ സമയത്ത് അദ്ദേഹം എന്ത് നിലപാടാണ് സ്വീകരിച്ചതെന്നും എം.വി ജയരാജൻ കൂട്ടിച്ചേർത്തു.
അതേസമയം, രക്തസാക്ഷി ഫണ്ട് പറ്റിക്കാനോ തട്ടിപ്പ് നടത്താനോ അനുവദിക്കില്ലെന്നും ആരോപണത്തിൽ ജില്ലാ കമ്മിറ്റി തീരുമാനമെടുക്കുമെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു.
Adjust Story Font
16

