Quantcast

'ഡൽഹിയിൽ പോയി പിണങ്ങിപ്പിരിഞ്ഞ കൂട്ടത്തിലെ ഒരാൾ ഇന്ന് പൊട്ടിക്കരയാൻ തുടങ്ങി': കെ.സുധാകരനെ പരിഹസിച്ച് എം.വി ജയരാജൻ

കോൺഗ്രസിനെ കോൺഗ്രസുകാർ തന്നെ തിരസ്കരിക്കുമെന്നും ജയരാജൻ

MediaOne Logo

Web Desk

  • Updated:

    2026-03-15 13:30:41.0

Published:

15 March 2026 6:59 PM IST

ഡൽഹിയിൽ പോയി പിണങ്ങിപ്പിരിഞ്ഞ കൂട്ടത്തിലെ ഒരാൾ ഇന്ന് പൊട്ടിക്കരയാൻ തുടങ്ങി: കെ.സുധാകരനെ പരിഹസിച്ച് എം.വി ജയരാജൻ
X

കണ്ണൂർ: കെ.സുധാകരനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റം​ഗം എം.വി ജയരാജൻ. ഒരുമാസം മുമ്പ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും എന്ന് പറഞ്ഞയാൾ ഡൽഹിയിൽ പോയി പിണങ്ങിപ്പിരിഞ്ഞുവെന്നും പിണങ്ങിപ്പിരിഞ്ഞകൂട്ടത്തിലെ ഒരാൾ ഇന്ന് പൊട്ടിക്കരയാൻ തുടങ്ങിയെന്നും ജയരാജൻ .

ഇതാണ് യുഡിഎഫിൻ്റെ നില. കോൺഗ്രസിനെ കോൺഗ്രസുകാർ തന്നെ തിരസ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാനതകൾ ഇല്ലാത്ത വികസനമാണ് കേരളത്തിൽ നടന്നത്. തെരഞ്ഞെടുപ്പിന് നേരത്തെ തന്നെ ഒരുങ്ങിയതാണ്. അത് കൊണ്ടാണ് പെട്ടെന്ന് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞതെന്നും ജയരാജൻ അവകാശപ്പെട്ടു. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ സ്ഥാനാർഥി പി.കെ ശ്യാമളയുടെ പ്രചരണ പ്രവർത്തനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടുമെന്ന് പി.കെ ശ്യാമള പറഞ്ഞു. എം.വി ഗോവിന്ദൻ്റെ ഭാര്യ എന്നത് അയോഗ്യത അല്ല. പുരുഷ മേധാവിത്ത സമൂഹത്തിലെ അവഹേളനത്തിൻ്റെ മാർഗം മാത്രമാണ് പാർട്ടി സെക്രട്ടറിയുടെ ഭാര്യ എന്ന് വിമർശനമെന്നും അവർ പറഞ്ഞു.

TAGS :

Next Story