Quantcast

കെ.എസ്.ആ.ർ.ടി.സിയിലെ നിയമ ലംഘനം; പ്രത്യേക പരിശോധന നടത്തി

എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

MediaOne Logo

Web Desk

  • Updated:

    2022-10-04 04:05:58.0

Published:

4 Oct 2022 2:28 AM GMT

കെ.എസ്.ആ.ർ.ടി.സിയിലെ നിയമ ലംഘനം; പ്രത്യേക പരിശോധന നടത്തി
X

തിരുവനന്തപുരം: കെ.എസ്.ആ.ർ.ടി.സി ബസുകളുടെ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് വിഭാഗം പ്രത്യേക പരിശോധന നടത്തി. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ, വെഞ്ഞാറമൂട്, ആറ്റിങ്ങൽ, പോത്തൻകോട്, വെമ്പായം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

കെ.എസ്.ആ.ർ.ടി.സി ബസുകൾ വ്യാപകമായി റോഡ് നിയമങ്ങൾ ലംഘിക്കുന്നു എന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. മഫ്തിയിൽ യാത്രക്കാരായി ബസുകളിൽ കയറിയ ഉദ്യോഗസ്ഥര്‍ യാത്രയിലുടനീളം നിയമലംഘനം ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിച്ചു.

അപകടകരമായ ഓവർടേക്കിങ്, ഓവർ സ്പീഡിങ്, ലേൻ ട്രാഫിക് പാലിക്കാതിരിക്കൽ, ഡ്രൈവിങ് സമയത്തെ മൊബൈൽ ഫോൺ ഉപയോഗം എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

വരും ദിവസങ്ങളിലും ജില്ലയിലെ വിവിധ ഇടങ്ങളില്‍ പരിശോധന തുടരുമെന്ന് മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു.

TAGS :

Next Story