Quantcast

മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; മൂന്നുപേർ കസ്റ്റഡിയിൽ

ശനിയാഴ്ച വൈകിട്ടാണ് വ്യാപാരിയായ ജോർജ് ഉണ്ണുണ്ണിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Published:

    1 Jan 2024 10:19 AM IST

Mylapra Merchants Murder; Three people in custody
X

പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ശനിയാഴ്ച വൈകിട്ടാണ് വ്യാപാരിയായ ജോർജ് ഉണ്ണുണ്ണിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൈയും കാലും കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. ജോർജിന്റെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല കാണാതായിരുന്നു.

മോഷണത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കഴുത്ത് ഞെരിച്ച് കൊല്ലാൻ ഉപയോഗിച്ച കൈലി മുണ്ടുകളും ഷർട്ടും പൊലീസ് കണ്ടെത്തിയിരുന്നു. കൈലി മുണ്ടുകൾ പുതിയതാണെന്ന് പൊലീസ് പറഞ്ഞു. മുണ്ട് വാങ്ങിയ കടകൾ കേന്ദ്രീകരിച്ചും സി.സി.ടി.വികൾ കേന്ദ്രീകരിച്ചുമാണ് പൊലീസിന്റെ അന്വേഷണം.

TAGS :

Next Story