Quantcast

കോഴി കർഷകർക്ക് ഭീമമായ തുക നികുതി ചുമത്തിയതിൽ ദുരൂഹത

കോഴി കടത്തിയ വാഹന ഉടമകളെയോ ഡ്രൈവർമാരെയോ ഇതുവരെ ചോദ്യം ചെയ്യാൻ വിളിച്ചിട്ടുപോലുമില്ല.

MediaOne Logo

Web Desk

  • Published:

    13 Feb 2023 1:22 AM GMT

കോഴി കർഷകർക്ക് ഭീമമായ തുക നികുതി ചുമത്തിയതിൽ ദുരൂഹത
X

പാലക്കാട്: മുതലമടയിലെ കോഴി കർഷകർക്ക് ഭീമമായ തുക നികുതി ചുമത്തിയതിൽ ദുരൂഹത. ഓഡിറ്ററുടെ ഓഫീസിൽ നിന്ന് പിടിച്ചെടുത്ത ഡയറിയുടെ അടിസ്ഥാനത്തിലാണ് കർഷകർക്ക് എതിരെ കേസ് എടുത്തത്. എന്നാൽ ഓഡിറ്റർക്ക് എതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

കൊടുവായൂരിലെ എ.വി രാജൻ എന്ന ഓഡിറ്ററുടെ ഓഫീസിൽ നിന്ന് കണ്ടെടുത്ത ഡയറിയുടെ അടിസ്ഥാനത്തിലാണ് കർഷകർക്ക് ഭീമൻ പിഴയിടാക്കിയതെന്ന് വാണിജ്യ നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നു. എന്നാൽ നികുതിവെട്ടിപ്പിന് കൂട്ടുനിൽക്കുകയും ആ വിവരങ്ങൾ അടങ്ങിയ ഡയറി സൂക്ഷിക്കുകയും ചെയ്ത ഓഡിറ്റർക്ക് എതിരെ ഒരു നടപടിയുമില്ല.

കോഴി കടത്തിയ വാഹന ഉടമകളെയോ ഡ്രൈവർമാരെയോ ഇതുവരെ ചോദ്യം ചെയ്യാൻ വിളിച്ചിട്ടുപോലുമില്ല. കോഴി കമ്പനികൾക്ക് പങ്കുണ്ടോയെന്നും ഇതുവരെ അന്വേഷിച്ചിട്ടില്ല. വൻ നികുതി വെട്ടിപ്പ് നടത്തിയവരെ സംരക്ഷിച്ച് നിരക്ഷരരായ കർഷകരെ ബാലിയാടാക്കിയെന്നാണ് കേസിന്റെ നടപടിക്രമങ്ങൾ നൽകുന്ന സൂചന. എന്നാൽ കള്ളക്കേസിന് കൂട്ടുനിന്നുവെന്ന ആരോപണം ഓഡിറ്ററായ എ.വി രാജൻ നിഷേധിച്ചു.

ഒരു ഡയറിയിലെ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാത്രം 30 കുടുംബങ്ങളെയാണ് സർക്കാർ പെുവഴിയിലേക്ക് ഇറക്കിവിടുന്നത്. സ്വതന്ത്ര ഏജൻസി സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് കോഴി കർഷകർ ആവശ്യപ്പെടുന്നു.

TAGS :

Next Story