'വഴിയേ പോകുന്ന ആരോ നൽകിയ പരാതിയിലാണ് സസ്പെൻഷൻ എന്നാണ് അറിഞ്ഞത്': പ്രതികരിച്ച് എന്‍. പ്രശാന്ത് ഐഎഎസ്
പരാതിയുടെ കോപ്പി ഇല്ലെന്നും നോട്ടീസ് ലഭിച്ചിട്ടില്ലെന്നും പ്രശാന്ത്

കൊച്ചി: സസ്‌പെന്‍ഡ് ചെയ്തതിൽ പ്രതികരിച്ച് എന്‍. പ്രശാന്ത് ഐഎഎസ്. വഴിയേ പോകുന്ന ആരോ നൽകിയ പരാതിയിലാണ് സസ്പെൻഷൻ എന്നാണ് അറിഞ്ഞതെന്നും പ്രശാന്ത്.
കാര്യവും കാരണവും വ്യക്തമല്ല. ആരുടെയോ പരാതിയുടെ മേൽ ആണ് നടപടി എന്ന് മാത്രമാണ് അറിയുന്നത്. പരാതിയുടെ കോപ്പി ഇല്ലെന്നും നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മാറി വരുന്ന നേതാക്കന്മാരെ തീരുമാനിക്കേണ്ടത് അല്ല ഇതൊക്കെ. സ്ഥാനം തിരിച്ചുലഭിക്കേണ്ടത് സർക്കാർ മാറിവരുമ്പോൾ അല്ലാലോ. നീതി ലഭിക്കുവാൻ സർക്കാർ മാറി വരണം എന്നുപറയുന്നത് മോശമാണ്. ആദ്യത്തെ സസ്പെന്ഷനിൽ റിവ്യൂ കമ്മിറ്റി മുഖ്യമന്ത്രി നോട്ട് നൽകി എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഈ വിഷയത്തിൽ ഹിയറിങ്ങ് പോലും നടന്നിട്ടില്ല. തീരുമാനങ്ങൾ ഏകപക്ഷിയമായി എടുക്കുന്നു. നിയമവിരുദ്ധമായി നടപടി എടുത്ത് അത് മാറാൻ കോടതിയെ സമീപിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്. അസഹിഷ്ണുതയ്ക്ക് ഒരു പരിധിയുണ്ട്. എല്ലാർക്കും വാഴ്ത്തുപാട്ട് പാടാൻ പറ്റില്ലലോയെന്നും പ്രശാന്ത്.
സർക്കാരിന്റെ ഏത് കാര്യമാണ് രഹസ്യമായി വേക്കേണ്ടത് ഉള്ളത്. നടപടി ക്രമങ്ങൾ പാലിക്കാത്തത്തിലും, അഴിമതിയും ചൂണ്ടികാണിച്ചിട്ടുണ്ട്. സംസാരിക്കാൻ ഉള്ള അവകാശം ആണ് നിയന്ത്രിക്കുന്നത്. മിണ്ടാൻ പാടില്ല എന്നാണ് പറഞ്ഞിട്ടുള്ളത്. സർക്കാർ സംവിധാനത്തിൽ പല താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഇടപെടലുകൾ ഉണ്ട്. എസി -എസ്ടി വകുപ്പിൽ കോടിക്കണക്കിന് രൂപയുടെ ഫയലുകൾ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. താൻ പരിഗണിച്ചിരുന്ന ഫയൽ വെബ്സൈറ്റിൽ കൃത്രിമം നടത്തി പിൻവലിച്ചു. സർക്കാരിൽ തീർച്ചയായും ലോബിയുണ്ടെന്നും കോക്കസ് ഉണ്ടെന്നും പ്രശാന്ത് ഐഎഎസ്.
Adjust Story Font
16

