Quantcast

കാപട്യക്കാരനും നുണയനുമാവുകയാണ് കൽപ്പറ്റ നാരായണൻ: എൻ.എസ് മാധവൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ ജനാധിപത്യവാദിയായ ഒരു എഴുത്തുകാരന് പ്രതിപക്ഷത്തോടൊപ്പം മാത്രമേ നിൽക്കാൻ സാധിക്കുമായിരുന്നുള്ളൂവെന്ന് എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ കോഴിക്കോട് കെപിസിസി ചിന്തൻ ശിബിരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സംഗമത്തിൽ പറഞ്ഞിരുന്നു.

MediaOne Logo

Web Desk

  • Published:

    24 July 2022 1:37 PM GMT

കാപട്യക്കാരനും നുണയനുമാവുകയാണ് കൽപ്പറ്റ നാരായണൻ: എൻ.എസ് മാധവൻ
X

കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാട് സംബന്ധിച്ച് കൽപ്പറ്റ നാരായണൻ ഉന്നയിച്ച വിമർശനത്തിന് മുതിർന്ന എഴുത്തുകാരൻ എൻ.എസ് മാധവന്റെ മറുപടി. എൻ.എസ് മാധവന്റെയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും നിലപാട് ശരിയായില്ല എന്ന കൽപ്പറ്റയുടെ പ്രസ്താവനക്കെതിരെയാണ് എൻ.എസ് മാധവൻ രംഗത്തെത്തിയത്.

'ഇത് അനാവശ്യമായി വലിച്ചിഴക്കപ്പെട്ടതാണ്. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച തന്റെ ഏക രാഷ്ട്രീയ നിലപാട് ഇതോടൊപ്പമുള്ള ട്വീറ്റിൽ പറഞ്ഞതാണ്. എക്കാലവും പ്രതിപക്ഷത്തെ പിന്തുണക്കുക എന്ന സിദ്ധാന്തത്തിലൂടെ കൽപ്പറ്റ നാരായണൻ ഒരു കാപട്യക്കാരൻ കൂടിയാവുന്നു. ഒരു കണ്ണാടിക്ക് മുന്നിൽനിന്ന് അദ്ദേഹം സ്വയം ചോദിക്കേണ്ടതുണ്ട്; യുഡിഎഫ് ഭരണകാലത്ത് ഞാനിത് ചെയ്‌തോ?'- എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ ജനാധിപത്യവാദിയായ ഒരു എഴുത്തുകാരന് പ്രതിപക്ഷത്തോടൊപ്പം മാത്രമേ നിൽക്കാൻ സാധിക്കുമായിരുന്നുള്ളൂവെന്ന് എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ കോഴിക്കോട് കെപിസിസി ചിന്തൻ ശിബിരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സംഗമത്തിൽ പറഞ്ഞിരുന്നു.

മൃഗീയമായ ഏകാധിപത്യം തടയാൻ പ്രതിപക്ഷം ശക്തിപ്പെടണമെന്നാണ് അപ്പോൾ ആഗ്രഹിക്കേണ്ടത്. ഈ അർഥത്തിൽ എൻ.എസ് മാധവനും ചുള്ളിക്കാടും ഉൾപ്പെടെയുള്ളവർ തൃക്കാക്കരയിൽ സ്വീകരിച്ച നയം അന്യായമാണെന്ന് പറയേണ്ടിവരും. പ്രതിപക്ഷത്തെ പിന്തുണക്കാൻ പറ്റിയില്ലെങ്കിൽ മാറിനിൽക്കുകയോ, നിശബ്ദരാവുകയോ ചെയ്യണമായിരുന്നുവെന്നും കൽപറ്റ പറഞ്ഞു. ഈ പ്രസ്താവനകൾക്കുള്ള മറുപടിയാണ് എൻ.എസ് മാധവൻ ട്വീറ്റിലൂടെ നൽകിയത്.

TAGS :

Next Story