'എല്ലാം പത്മകുമാർ പറഞ്ഞിട്ടാണ്': എൻ വിജയകുമാറിൻ്റെ റിമാൻ്റ് റിപ്പോർട്ട് പുറത്ത്
സമ്മർദ്ധം സഹിക്കാൻ വയ്യാതെ ജീവനൊടുക്കാൻ വരെ തോന്നിയെന്നും വിജയകുമാർ മൊഴി നൽകി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ എൻ വിജയകുമാറിൻ്റെ റിമാൻ്റ് റിപ്പോർട്ട് പുറത്ത്. പത്മകുമാറിനെ വിശ്വസിച്ച് വായിച്ചു പോലും നോക്കാതെയാണ് രേഖകളിൽ ഒപ്പിട്ടതെന്ന് വിജയകുമാറിന്റെ മൊഴി.
സമ്മർദ്ധം സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്യാൻ വരെ തോന്നിയെന്നും മൊഴിയിൽ. ബന്ധുക്കൾ നിർബന്ധിച്ചതിനെ തുടർന്നാണ് കീഴടങ്ങാൻ തീരുമാനിച്ചത്. എല്ലാം പത്മകുമാർ പറഞ്ഞിട്ടാണ്. പത്മകുമാറിനെ വിശ്വസിച്ചാണ് രേഖകളിൽ ഒപ്പിട്ടത്. മറ്റു കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നില്ലെന്നും വിജയകുമാർ എസ്ഐടിയോട് പറഞ്ഞു.
ദേവസ്വം ബോർഡിന് ഗുരുതര വീഴ്ചയെന്നും എസ്ഐടി കോടതിയിൽ. പോറ്റിയെ അതിരുവിട്ട് സഹായിക്കാൻ ദേവസ്വം മാന്വൽ തിരുത്തി. മാന്വൽ തിരുത്തിയതിൽ പത്മകുമാറിനും വിജയകുമാറിനും ശങ്കരദാസിനും പങ്ക്. മിനിറ്റ്സിലെ തിരുത്തൽ പത്മകുമാർ രണ്ടുപേരെയും അറിയിച്ചു. മൂവരും അറിഞ്ഞുകൊണ്ടാണ് പാളികൾ പോറ്റിക്ക് കൊടുത്തുവിട്ടത്. സാമ്പത്തിക ലാഭം ആഗ്രഹിച്ച് ഇരുവരും പത്മകുമാറിന് കൂട്ടുനിന്നെന്നും എസ്ഐടി കോടതിയിൽ.
Adjust Story Font
16

