Quantcast

'ഒന്നു കുളിപ്പിക്കാൻ കൊടുത്തതാ.. കൊന്നുകളഞ്ഞു'; എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ പരാതിയുമായി നാദിർഷ

പാലാരിവട്ടം പൊലീസിലാണ് പരാതി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2025-06-15 10:39:00.0

Published:

15 Jun 2025 11:17 AM IST

ഒന്നു കുളിപ്പിക്കാൻ കൊടുത്തതാ.. കൊന്നുകളഞ്ഞു; എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ പരാതിയുമായി  നാദിർഷ
X

കൊച്ചി: എറണാകുളം പെറ്റ് ഷോപ്പിനെതിരെ പരാതിയുമായി സംവിധായകൻ നാദിർഷ. കുളിപ്പിക്കാൻ നൽകിയ പൂച്ചയെ കൊന്നു എന്നാണ് പരാതി. എറണാകുളം പെറ്റ് ഷോപ്പ് എന്ന സ്ഥാപനത്തിനെതിരെ പാലാരിവട്ടം പൊലീസിലാണ് പരാതി നൽകിയത്.

'മകളും ഭാര്യയുമാണ് പൂച്ചയെ ആശുപത്രിയിൽ കൊണ്ടുപോയത്. സെഡേഷൻ നൽകാതെ പൂച്ചയെ ഗ്രൂമിങ് ചെയ്യാമെന്നാണ് ആശുപത്രയിലുള്ളവർ പറഞ്ഞത്. പറ്റില്ലെന്ന് പറഞ്ഞിട്ടും പൂച്ചയുടെ കഴുത്തിൽ ചരടിട്ട് വലിച്ചു കാണ്ടുപോകുന്നത് മകൾ കണ്ടു.കുറച്ച് കഴിച്ച് പൂച്ച ചത്തെന്ന് പറഞ്ഞത്. സെഡേഷൻ ചെയ്യാൻ നോക്കിയ സമയത്ത് അറ്റാക്ക് വന്നെന്നാണഅ ജീവനക്കാർ പറഞ്ഞത്'.- നാദിര്‍ഷാ പറഞ്ഞു. മറ്റാര്‍ക്കും ഇതുപോലെ പറ്റാതിരിക്കാന്‍ വേണ്ടിയാണ് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ യാദൃശ്ചികമായി സംഭവിച്ച കാര്യമാണിതെന്നാണ് ആശുപത്രി നല്‍കുന്ന വിശദീകരണം. പരാതിയില്‍ അന്വേഷണം നടത്തുകയാണെന്നും കേസെടുത്തിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.

നാദിര്‍ഷയുടെ ഫേസ്ബുക്ക് കുറിപ്പ്

ERNAKULAM PET Hospital . Near Renai medicity . Palarivattom ( mamangalam ) നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരിൽ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട് ) കയ്യിൽ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ഹോസ്പിറ്റലിൽ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത്. ഇവിടെ ഉള്ളവർക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടർമാർ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യിൽ നിങ്ങളുടെ പ്രിയപ്പെട്ട pets നെ നല്കരുതേ plz🙏🙏🙏 ഞാൻ കേസ് കൊടുത്തിട്ടുണ്ട്.



TAGS :

Next Story