Quantcast

ടൂറിസം വകുപ്പ് നഗരവസന്തം മേളയില്‍ മീഡിയവണിന് രണ്ട് അവാര്‍ഡ്

മികച്ച റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരം മീഡിയവൺ തിരുവനന്തപുരം റിപ്പോർട്ടർ ഷിജോ കുര്യനും മികച്ച ദൃശ്യമാധ്യമ കാമറാമാനുള്ള പുരസ്‌കാരം സാദിഖ് പാറക്കലിനും ലഭിച്ചു

MediaOne Logo

Web Desk

  • Published:

    6 Jan 2023 1:48 PM GMT

ടൂറിസം വകുപ്പ് നഗരവസന്തം മേളയില്‍ മീഡിയവണിന് രണ്ട് അവാര്‍ഡ്
X

തിരുവനന്തപുരം: ടൂറിസം വകുപ്പ് സംഘടിപ്പിച്ച നഗരവസന്തം പുഷ്പമേളയുടെ ഭാഗമായി മീഡിയവണിനു രണ്ട് പുരസ്‌കാരം. മികച്ച റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരം മീഡിയവൺ തിരുവനന്തപുരം റിപ്പോർട്ടർ ഷിജോ കുര്യനും മികച്ച ദൃശ്യമാധ്യമ കാമറാമാനുള്ള പുരസ്‌കാരം സാദിഖ് പാറക്കലിനും ലഭിച്ചു. തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെ തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായാണ് മേള സംഘടിപ്പിച്ചത്.

മികച്ച അച്ചടി മാധ്യമ റിപ്പോർട്ടിങ്ങിനുള്ള അവാർഡിന് കലാകൗമുദിയിലെ ബി.വി അരുൺകുമാർ അർഹനായി. ദ ന്യൂ എന്ത്യൻ എക്സ്പ്രസിലെ വിൻസന്റ് പുളിക്കനാണ് മികച്ച ഫൊട്ടോഗ്രാഫർ. അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടിങ്ങിന് കേരള കൗമുദിയിലെ ആർ.കെ രമേശും ഫോട്ടോഗ്രഫിക്ക് മെട്രോവാർത്തയിലെ കെ.ബി ജയചന്ദ്രനും പ്രത്യേക ജൂറി പരാമർശം നേടി.

ഇന്ത്യ ടുഡേയിലെ ചന്ദ്രൻ ആര്യനാടിനാണ് ദൃശ്യമാധ്യമ രംഗത്തെ കാമറാമാനുള്ള മികച്ച ജൂറി പരാമർശം ലഭിച്ചത്. ഓൺലൈൻ മാധ്യമങ്ങളിലെ റിപ്പോർട്ടിങ്ങിന് തലസ്ഥാനവാർത്തയും ഫൈറ്റർമീഡിയയും പ്രത്യേക പരാമർശത്തിന് അർഹരായി. നാളെ വൈകിട്ട് നാലു മണിക്ക് ഹോട്ടൽ സൗത്ത് പാർക്കിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ സമ്മാനിക്കും.

Summary: MediaOne won two awards as part of the Nagaravasantham Pushpa Mela organized by the Tourism Department. MediaOne Thiruvananthapuram reporter Shijo Kurian won the award for best reporting and Sadiq Parakkal won the award for best visual media cameraman.

TAGS :

Next Story