'ഇത്ര ധൈര്യത്തോടെ പറയാൻ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ കഥയല്ലല്ലോ, ആർഎസ്എസുമായി ചേർന്നുണ്ടാക്കിയ അവിശുദ്ധ ബാന്ധവത്തിൻ്റെ കഥയല്ലേ'; നജീബ് കാന്തപുരം
എന്നിട്ടൊരു കൂട്ടിച്ചേർക്കലും ചരിത്രസത്യം പറയാൻ ഞങ്ങളെന്തിന് മടിക്കണം എന്ന്

മലപ്പുറം: ആർഎസ്എസുമായി ബന്ധമുണ്ടായിരുന്നെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ പരാമര്‍ശത്തിനെതിരെ നജീബ് കാന്തപുരം എംഎൽഎ. പുറംനാട്ടിൽ നടക്കുന്ന ടൂർണമെൻ്റിന് പോകുമ്പോൾ ഒരു ധൈര്യത്തിന് അയൽനാട്ടിലെ ക്ലബിലെ കളിക്കാരെ കൂടി കൂടെക്കൂട്ടിയ ലാഘവത്തോടെയാണ് ഗോവിന്ദൻ മാസ്റ്റര്‍ സിപിഎം മുമ്പ് ആർഎസ്എസിനെ രാഷ്ട്രീയത്തിൽ കൂടെകൂട്ടിയ കഥപറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ധൈര്യത്തോടെ പറയാൻ സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടനെതിരെ ഒളിപ്പോർ നടത്തിയതിൻ്റെ പിന്നണിക്കഥകളൊന്നും അല്ലല്ലോ, ആർഎസ്എസുമായി ചേർന്നുണ്ടാക്കിയ അവിശുദ്ധ ബാന്ധവത്തിൻ്റെ കഥയല്ലേ എന്നും എംഎൽഎ ചോദിച്ചു.
നജീബ് കാന്തപുരത്തിന്‍റെ കുറിപ്പ്
പുറംനാട്ടിൽ നടക്കുന്ന ടൂർണമെൻ്റിന് പോകുമ്പോൾ ഒരു ധൈര്യത്തിന് അയൽനാട്ടിലെ ക്ലബിലെ കളിക്കാരെ കൂടി കൂടെക്കൂട്ടിയ ലാഘവത്തോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ, സിപിഎം മുമ്പ് ആർഎസ്എസിനെ രാഷ്ട്രീയത്തിൽ കൂടെകൂട്ടിയ കഥപറയുന്നത്. എന്നിട്ടൊരു കൂട്ടിച്ചേർക്കലും ചരിത്രസത്യം പറയാൻ ഞങ്ങളെന്തിന് മടിക്കണം എന്ന്. ധൈര്യത്തോടെ പറയാൻ സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടനെതിരെ ഒളിപ്പോർ നടത്തിയതിൻ്റെ പിന്നണിക്കഥകളൊന്നും അല്ലല്ലോ, ആർഎസ്എസുമായി ചേർന്നുണ്ടാക്കിയ അവിശുദ്ധ ബാന്ധവത്തിൻ്റെ കഥയല്ലേ.
ഒരുപാട് പേരുടെ മാനം രക്ഷിച്ച കഥയും ഒട്ടേറെപേരുടെ മാനം കെടുത്തിയ കഥയും പറയുമ്പോൾ രണ്ടും തമ്മിൽ ധൈര്യത്തിൻ്റെ നൈതികതയിൽ മാറ്റം വരുമെന്ന് ഗോവിന്ദൻ മാസ്റ്റർ മനസ്സിലാക്കണം. ഇനിയദ്ദേഹത്തിൻ്റെ സൈദ്ധാന്തിക ഭാഷയിൽ പറഞ്ഞാൽ, രാഷ്ട്രീയ ഗൃഹാതുര ഓർമ്മകൾ, ബാന്ധവം, ആദർശ മൈത്രി, ക്ഷന്തവ്യ ചങ്ങാത്തം എന്നൊക്കെ പറഞ്ഞാലും സാധാരണക്കാരുടെ ഭാഷയിൽ ഇതിന് ഒരൊറ്റ അർഥമേയുള്ളൂ, സംഘ പരിവാറുമായി ചേർന്ന് സിപിഎം ഉണ്ടാക്കിയ അവിഹിത ബന്ധം.
നിലമ്പൂർ ഇലക്ഷൻ്റെ തലേദിവസം, വെറുമൊരു കട്ടൻ ചായക്കും പരിപ്പുവടക്കും മാത്രമായി ഇങ്ങനെയൊരു ആർഎസ്എസ് പ്രീണന പ്രസ്താവന വർത്തമാന കേരളത്തിൽ ഗോവിന്ദൻ മാസ്റ്റർ നടത്തുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും കരുതുന്നുവോ..
Adjust Story Font
16

