Quantcast

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ

തൃശൂരിലും തിരുവനന്തപുരത്തും പ്രചാരണ പരിപാടിയിൽ പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    15 April 2024 6:30 AM IST

Kerala, election campaign,Narendra Modi,Election2024,LokSabha2024,latest malayalam news,ലോക്സഭാ തെരഞ്ഞെടുപ്പ്,മോദി കേരളത്തില്‍, ലോക്സഭാ പ്രചാരണം,
X

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. തൃശൂരിലും തിരുവനന്തപുരത്തും പ്രചാരണ പരിപാടിയിൽ മോദി പങ്കെടുക്കും. കുന്നംകുളത്ത് രാവിലെ 11 മണിക്കാണ് ആദ്യ പൊതുയോഗം. തൃശൂർ, ആലത്തൂർ, പാലക്കാട് മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികൾക്ക് വേണ്ടി മോദി വോട്ട് തേടും.

ഇതിന് ശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് പുറപ്പെടും. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് മൈതാനത്താണ് പ്രസംഗിക്കുക. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് മോദി കൊച്ചിയിലെത്തിയത്.


TAGS :

Next Story