Quantcast

പണമില്ലാത്തതിനാൽ ചികിത്സ പൂർത്തിയായിട്ടും ആശുപത്രിയിൽ കഴിഞ്ഞ നാസർ ഇന്ന് ആശുപത്രി വിടും

മീഡിയവൺ വാർത്തയെ തുടർന്ന് സർക്കാർ ഇടപ്പെട്ടതോടെയാണ് നാസറിനെ ഡിസ്ചാർജ്ജ് ചെയ്യുന്നത്

MediaOne Logo

Web Desk

  • Updated:

    2023-07-05 01:50:07.0

Published:

5 July 2023 7:15 AM IST

പണമില്ലാത്തതിനാൽ ചികിത്സ പൂർത്തിയായിട്ടും ആശുപത്രിയിൽ കഴിഞ്ഞ നാസർ ഇന്ന് ആശുപത്രി വിടും
X

കോഴിക്കോട്: പണമില്ലാത്തതിനാൽ ചികിത്സ പൂർത്തിയായിട്ടും ആശുപത്രിയിൽ കഴിഞ്ഞ കോഴിക്കോട് കുറ്റിച്ചിറ സ്വദേശി നാസർ ഇന്ന് ആശുപത്രി വിടും. മീഡിയവൺ വാർത്തയെ തുടർന്ന് മന്ത്രി അഹമ്മദ് ദേവർകോവിലും എം.എൽ.എ തോട്ടത്തിൽ രവീന്ദ്രനും ഇടപ്പെട്ടതോടെയാണ് നാസറിനെ ഡിസ്ചാർജ്ജ് ചെയ്യുന്നത്.

അഹമ്മദ് ദേവർകോവിൽ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ച് ആൻജിയോ പ്ലാസ്റ്റിക് ചെലവായ തുക കാരുണ്യ പദ്ധതിയിലുൾപ്പെടുത്താൻ തീരുമാനിച്ചു. ആശുപത്രിയിൽ പ്രവേശിച്ച സമയത്ത് തന്നെ കാരുണ്യയിൽ രജിസ്റ്റർ ചെയ്യണമെന്ന് അറിയാതിരുന്നതാണ് പദ്ധതിയുടെ ആനുകൂല്യം നിഷേധിക്കാൻ കാരണമായത്. ചെലവൂരിലെ വാടകവീട്ടിലാണ് നാസറും ഭാര്യ ഫൗസിയയും താമസിക്കുന്നത്.

TAGS :

Next Story