നേര്യമംഗലം - വാളറ ദേശീയപാത നിർമാണം: ജില്ലാ കലക്ടർക്കും വനംവകുപ്പ് ഉദ്യോഗസ്ഥർക്കും എതിരെ ഹൈക്കോടതി
സംരക്ഷിത വനമേഖലയിൽ മരം മുറിക്കാൻ അനുമതി നൽകിയതിലാണ് വിമർശനം

കൊച്ചി: നേര്യമംഗലം - വാളറ ദേശീയപാത നിർമാണത്തിൽ ജില്ലാ കലക്ടർക്കും വനംവകുപ്പ് ഉദ്യോഗസ്ഥർക്കും എതിരെ ഹൈക്കോടതി. സംരക്ഷിത വനമേഖലയിൽ മരം മുറിക്കാൻ അനുമതി നൽകിയതിലാണ് വിമർശനം.
ജില്ലാ കലക്ടറുടെ നടപടി ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിന് വിരുദ്ധമാണെന്നും മരം മുറിക്കാൻ നേതൃത്വം നൽകിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി കുറ്റകരമാണെന്ന് കോടതി പറഞ്ഞു. കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി നിരീക്ഷണം. നിയമവിരുദ്ധ നടപടികൾ നിർത്തിവയ്ക്കാനും, അടിയന്തര നടപടികൾ സ്വീകരിക്കാനും ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
Next Story
Adjust Story Font
16

