Quantcast

കേന്ദ്രം ഒഴിവാക്കിയ ചരിത്രം പഠിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ധീരമായ പ്രഖ്യാപനം-സത്താർ പന്തല്ലൂർ

'ഇവിടെ ഒരു സംശയം ബാക്കിനിൽക്കുന്നുണ്ട്. സി.ബി.എസ്.ഇയിൽ കേരളം തയാറാക്കുന്ന സപ്ലിമെന്ററി പുസ്തകം പഠിപ്പിക്കാൻ കഴിയുമോ? അതിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടോ? അതോ വെറുമൊരു തള്ളോ?'

MediaOne Logo

Web Desk

  • Published:

    27 April 2023 12:31 PM GMT

SatharPanthaloorwelcomedkeralagovernmentsdecisioninNCERTcontroversy, SKSSFwelcomkeralagovernmentsdecisioninNCERTcontroversy, NCERTsyllabusomissioncontroversy
X

കോഴിക്കോട്: എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ ചരിത്രഭാഗങ്ങൾ സ്‌കൂളുകളിൽ പഠിപ്പിക്കുമെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് സമസ്ത വിദ്യാർത്ഥി വിഭാഗം നേതാവ് സത്തൂർ പന്തല്ലൂർ. കേന്ദ്രം ഒഴിവാക്കുന്ന ചരിത്രം കേരളത്തിൽ പഠിപ്പിക്കുമെന്നത് ധീരമായ പ്രഖ്യാപനമാണ്. കേന്ദ്ര സർക്കാരിന്റെ ചരിത്രധ്വംസനത്തിനെതിരെയുള്ള ചുട്ടമറുപടിയാണെന്നും അദ്ദേഹം പറഞ്ഞു.

മുഗൾചരിത്രം, ഗാന്ധിവധം ഉൾപ്പെടെ പാഠപുസ്തകത്തിൽനിന്ന് നീക്കംചെയ്യാനും സംഘ്പരിവാറിന്റെ വ്യാഖ്യാനം അനുസരിച്ചുള്ള രാഷ്ട്രശിൽപികളെ ചേർക്കാനുമാണ് നീക്കം നടക്കുന്നതെന്നും സത്താർ ചൂണ്ടിക്കാട്ടി. അതേസമയം, കേരളം തയാറാക്കുന്ന സപ്ലിമെന്ററി പുസ്തകം സി.ബി.എസ്.ഇയിൽ പഠിപ്പിക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. എൻ.സി.ഇ.ആർ.ടിയിൽ എസ്.ഇ.ആർ.ടി പുസ്തകം പഠിപ്പിക്കാൻ കഴിയുമോ? പരീക്ഷ നടത്തുമോ, അധികവായനാ പുസ്തകമാണോ, അതോ വെറും തള്ളാണോ എന്നും ഫേസ്ബുക്ക് കുറിപ്പിൽ സത്താർ ചോദിച്ചു.

സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേന്ദ്ര സർക്കാർ ഇന്ത്യയുടെ ചരിത്രത്തെ അട്ടിമറിച്ച്, എല്ലാം തങ്ങളുടേതാക്കി തിരുത്തിയെഴുതുന്ന തിരക്കിലാണ്. നഗരങ്ങളുടെയും റോഡുകളുടെയും പേരുമാറ്റുന്നതു മുതൽ മുഗൾചരിത്രം, ഗാന്ധിവധം ഉൾപ്പെടെ പാഠപുസ്തകങ്ങളിൽനിന്ന് നീക്കംചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. സംഘ്പരിവാറിന്റെ വ്യാഖ്യാനമനുസരിച്ചുള്ള രാഷ്ട്രശിൽപികൾ പുതിയ ചരിത്ര പുസ്തകത്തിൽ ഇടംപിടിക്കാനിരിക്കുകയുമാണ്. ഇതിനിടെയാണ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ ധീരമായ പ്രഖ്യാപനം, കേന്ദ്രം ഒഴിവാക്കുന്ന ചരിത്രം കേരളത്തിൽ പഠിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ ചരിത്ര ധ്വംസനത്തിനെതിരെയുള്ള ചുട്ടമറുപടി. പക്ഷെ, ഇവിടെ ഒരു സംശയം ബാക്കിനിൽക്കുന്നുണ്ട്.

CBSEയിൽ കേരളം തയാറാക്കുന്ന സപ്ലിമെന്ററി പുസ്തകം പഠിപ്പിക്കാൻ കഴിയുമോ? അതിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടോ? NCERTയിൽ SCERTയുടെ പുസ്തകം ഉൾപ്പെടുത്താൻ കഴിയുമോ? അത് പഠിപ്പിക്കാൻ സമയം എവിടുന്ന് ലഭിക്കും? അതിന് പരീക്ഷ നടത്തുമോ? അതോ വെറും അധികവായനാ പുസ്തകമോ? അതോ ഇതൊന്നുമല്ല, വെറുമൊരു തള്ളോ?

Summary: Sathar Panthaloor, the leader of the Samastha students wing SKSSF, welcomed the state government's decision to teach the sections of history omitted by NCERT in Kerala schools. It is a bold declaration, he says

TAGS :

Next Story