Quantcast

ഹൈപ്പ് കേറി കേറി എങ്ങോട്ടിത് ?; മോഹൻലാൽ-ദിലീഷ് പോത്തൻ സ്വപ്ന കോംബോ വരുന്നു!

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്

MediaOne Logo
ഹൈപ്പ് കേറി കേറി എങ്ങോട്ടിത് ?; മോഹൻലാൽ-ദിലീഷ് പോത്തൻ സ്വപ്ന കോംബോ വരുന്നു!
X

മലയാളി പ്രേക്ഷകർ കാത്തിരുന്ന ആ സ്വപ്ന കോംബോ വരുന്നു... മോഹൻ ലാൽ, ദിലീഷ് പോത്തൻ, സുഷിൻ ശ്യാം ടീം ഒന്നിക്കുന്ന 'നെടുംങ്കണ്ടം മിറാക്കിൾസ്' ചിത്രം പ്രഖ്യാപിച്ചു. ആദ്യമായാണ് ദിലീഷ് പോത്തൻ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കുന്നത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കൈ തൊട്ടതെല്ലാം പൊന്നാക്കുന്ന ദിലീഷ് പോത്തന്റെ പുതിയ പ്രൊജക്ടും വൻ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ശ്യാം പുഷ്‌ക്കരൻ, പോൾസൺ സ്‌കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ അച്ചു ബേബി ജോൺ നിർമ്മിക്കുന്ന സിനിമയുടെ സംഗീതം സുഷിൻ ശ്യാം നിർവഹിക്കും. മലൈക്കോട്ടെ വാലിബന് ശേഷം ഈ ബാനർ നിർമിക്കുന്ന ചിത്രമാണിത്.

അനൗണ്‍സ്മെന്‍റ് വീഡിയോയ്ക്കൊപ്പമായിരുന്നു സിനിമയുടെ പ്രഖ്യാപനവും നടത്തിയത്. ദിലീഷ് പോത്തൻ മോഹൻലാലിനെ നായകനാക്കി അവസാനം പുറത്തിറക്കിയ ചിത്രം ജോജി ആയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഒടിടി റിലീസായാണ് സിനിമ പ്രേക്ഷകർക്ക് മുമ്പിൽ എത്തിയത്. ഏറെ കാലമായി മലയാളി പ്രേക്ഷകർ കാത്തിരുന്ന ചിത്രം കൂടിയാണിത്. ദിലീഷ് പോത്തനും ഈ പ്രൊജക്ടിനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ വന്നിരുന്നു. തിരുവനന്തപുരം, ഇടുക്കി, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.

TAGS :

Next Story