നെഹ്‌റു ട്രോഫി വള്ളംകളി: വീയപുരം ജലരാജാവ്
പള്ളാത്തുരുത്തിയെയും നിരണം ചുണ്ടനെയും നടുഭാഗം ചുണ്ടനെയും പിന്തള്ളിയാണ് വീയപുരം ജേതാക്കളായത്

ആലപ്പുഴ: 71ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ വീയപുരം ജലരാജാവ്. പിബിസിയുടെ പള്ളാത്തുരുത്തിയെയും നിരണം ചുണ്ടനെയും നടുഭാഗം ചുണ്ടനെയും പിന്തള്ളിയാണ് വീയപുരം ജേതാക്കളായത്. പുന്നമടയുടെ നടുഭാഗമാണ് രണ്ടാമത്. അതേസമയം, ഫൈനലിലെത്തിയ നടുഭാഗം ചുണ്ടനിൽ ഇതര സംസ്ഥാന തുഴക്കാര്‍ കൂടതലാണെന്ന പരാതിയുമായി യുബിസിയും പിബിസിയും രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് സംഘാടകര്‍ക്ക് ക്ലബ്ബുകള്‍ പരാതി നൽകി.
ഫൈനലിൽ മേൽപ്പാടം ട്രാക്ക് ഒന്നിലും നിരണം രണ്ടാം ട്രാക്കിലും നടുഭാഗം മൂന്നാം ട്രാക്കിലും വീയപുരം നാലാം ട്രാക്കിലുമാണ് മത്സരിച്ചത്. ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വെർച്ചൽ ലൈനോടുകൂടിയ ഫിനിഷിംഗ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് ഇത്തവണ മത്സരിച്ചത്.
Next Story
Adjust Story Font
16

