സിപിഐ വകുപ്പിൽ എൻഇപി; നയം നടപ്പിലാക്കിയത് കാർഷിക സർവകലാശാലയിൽ
ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കാത്ത പദ്ധതിയാണ് കൃഷിവകുപ്പ് നടപ്പിലാക്കിയത്

തിരുവനന്തപുരം: സിപിഐയുടെ കാർഷിക വകുപ്പിൽ ദേശീയ വിദ്യാഭ്യാസ നയം(എൻഇപി) നടപ്പിലാക്കി. കാർഷിക സർവകലാശാലയിലാണ് എൻഇപി നടപ്പിലാക്കിയത്. 2023ൽ പുറത്തിറക്കിയ വിജ്ഞാപനം ഫെബ്രുവരിയിൽ നടപ്പിലാക്കുകയായിരുന്നു. എൻഇപി പ്രകാരമുള്ള പ്രൊഫസർ ഓഫ് പ്രാക്ടീസാണ് നടപ്പിലാക്കിയത്.
സംഘപരിവാർ അജണ്ട പഠനത്തിൽ ഇടപെടും എന്ന് കാണിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കാത്ത പദ്ധതിയാണ് കൃഷിവകുപ്പ് നടപ്പിലാക്കിയത്. അക്കാദമിക യോഗ്യതകൾക്ക് പകരം പ്രവൃത്തി പരിചയം മാത്രം പരിഗണിച്ച് പ്രൊഫസറെ നിയമിക്കുന്നതാണ് പദ്ധതി. നിശ്ചിത മേഖലയിൽ 15 വർഷം പ്രവൃത്തി പരിചയം ഉണ്ടായാൽ മതി.
Next Story
Adjust Story Font
16

