Quantcast

കുരുക്ക് മുറുകുന്നു; ദിലീപിനെതിരെ പുതിയ കേസ്

സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

MediaOne Logo

Web Desk

  • Updated:

    2022-01-09 09:51:46.0

Published:

9 Jan 2022 8:05 AM GMT

കുരുക്ക് മുറുകുന്നു; ദിലീപിനെതിരെ പുതിയ കേസ്
X

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനാണ് കേസ്. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ക്രൈംബ്രാഞ്ചിന്‍റെ തിരുവനന്തപുരം യൂണിറ്റാണ് കേസെടുത്തത്.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ്, വീട്ടിൽവെച്ച് സഹോദരൻ അടക്കമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞതായി ബാ​ല​ച​ന്ദ്ര​കു​മാ​ർ മീഡിയവൺ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഈ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ബാ​ല​ച​ന്ദ്ര​കു​മാ​ർ ആവർത്തിക്കുകയും ചെയ്തു. ശബ്ദരേഖയും ഫോൺ റെക്കോഡുകളും അടക്കം തെളിവായി ശേഖരിച്ചാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

എസ്.പി കെ.എസ് സുദര്‍ശന്‍റെ കൈവെട്ടണമെന്ന് ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. ബാലചന്ദ്രകുമാര്‍ തെളിവു സഹിതം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കുകയായിരുന്നു. ദിലീപിന്‍റെ സംഭാഷണം താന്‍ അന്ന് ടാബില്‍ റെക്കോര്‍ഡ് ചെയ്തിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ മീഡിയവണിനോട് പറഞ്ഞിരുന്നു. ഈ ശബ്ദ സാമ്പിള്‍ ഉള്‍പ്പെടെ പൊലീസിന് കൈമാറി. നടിയെ ആക്രമിച്ച കേസിലെ പള്‍സര്‍ സുനി അടക്കമുള്ള പ്രതികളെ അപായപ്പെടുത്താനും ദിലീപ് ഗൂഢാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിനെ ഉടന്‍ അന്വേഷണസംഘം ചോദ്യംചെയ്തേക്കും.

നടിയെ ആക്രമിച്ച കേസില്‍ വി​ചാ​ര​ണ​ പൂ​ർ​ത്തി​യാ​ക്കാ​നി​രി​ക്കെ​യാ​ണ് ദി​ലീ​പി​നെ​തി​രെ ബാ​ല​ച​ന്ദ്ര​കു​മാ​ർ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ർ​പ്പ് ദി​ലീ​പി​ന്‍റെ കൈ​വ​ശം ഉ​ണ്ടെ​ന്നാ​യിരുന്നു ആദ്യ വെ​ളി​പ്പെ​ടു​ത്ത​ൽ. പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചന ഉള്‍പ്പെടെയുള്ള വെളിപ്പെടുത്തല്‍ നടത്തിയത്.

ഫെ​ബ്രു​വ​രി 16ന് ​വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി വി​ധി പ​റ​യേ​ണ്ട​തി​നാ​ൽ ഈ ​മാ​സം 20ന് ​അ​ന്വേ​ഷ​ണ​സം​ഘം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ക്രൈം​ബ്രാ​ഞ്ച് ഐ.​ജി ഫി​ലി​പ്പ്, എ​സ്.​പി​മാ​രാ​യ കെ.​എ​സ് സു​ദ​ർ​ശ​ൻ, സോ​ജ​ൻ തു​ട​ങ്ങി​യ​വ​ർ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. 13 ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ​സം​ഘം പ​ള്‍സ​ര്‍ സു​നി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. സു​നി അ​മ്മ​യെ ഏ​ൽ​പി​ച്ച ക​ത്ത് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. കോ​ട​തി നി​ർ​ദേ​ശം അ​നു​സ​രി​ച്ച് അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​മെ​ന്ന് യോ​ഗ​ത്തി​നു ​ശേ​ഷം എ.​ഡി.​ജി.​പി ശ്രീ​ജി​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ​ല്ലാം അ​ന്വേ​ഷ​ണ ​പ​രി​ധി​യി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കിയിരുന്നു.

TAGS :

Next Story