രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; കുടുംബ ജീവിതം തകർത്തെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിയുമായി അതിജീവിതയുടെ ഭർത്താവ്
വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തന്‍റെ ഭാര്യയെ വശീകരിക്കാൻ ശ്രമിച്ചെന്നും നടപടിയെടുക്കണമെന്നും പരാതിയിലുണ്ട്

പാലക്കാട്: രാഹുല്‍മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് വീണ്ടും കുരുക്ക്. ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. രാഹുല്‍ തന്റെ കുടുംബജീവിതം തകര്‍ത്തുവെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. അതിനിടെ, ഗര്‍ഭഛിദ്രത്തിന് മരുന്നെത്തിച്ച് നല്‍കിയ രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ മുഖ്യമന്ത്രിക്കും ഡിജപിക്കും പരാതി നല്‍കിയത്. കുടുംബപ്രശ്‌നം തീര്‍ക്കാനാണ് താന്‍ ശ്രമിച്ചതെന്നാണ് രാഹുല്‍ കോടതിയില്‍ ഹരജി നല്‍കിയത്. എന്നാല്‍ രാഹുല്‍ തന്റെ കുടുംബം തകര്‍ക്കുകയാണ് ചെയ്തതെന്നും പരാതിയില്‍ പറയുന്നുണ്ട്.
വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുല്‍ തന്റെ ഭാര്യയെ വശീകരിക്കാന്‍ ശ്രമിച്ചു. താന്‍ ഇല്ലാത്ത സമയങ്ങളില്‍ തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ രാഹുല്‍ എത്തി. ഗര്‍ഭിണിയാവാന്‍ നിര്‍ബന്ധിച്ചുവെന്നും ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് നല്‍കിയെന്നും പരാതിയിലുണ്ട്. വിഷയത്തില്‍ തനിക്ക് വലിയ മാനനഷ്ടം ഉണ്ടായിയെന്നും വിവാഹതിയായ സ്ത്രീയെ വശീകരിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ബിഎന്‍എസ് 84 പ്രകാരം കേസ് എടുക്കണമെന്നും പരാതിയില്‍ പറയുന്നു.
Adjust Story Font
16

