Quantcast

പുതിയ വ്യവസായ നയം സ്വകാര്യ മേഖലയെ മാറ്റിമറിക്കുമെന്ന് മന്ത്രി പി രാജീവ്

വ്യവസായികളുടെ ആവശ്യം പരിഗണിക്കുന്നതായിരിക്കും സെപ്തംബറില്‍ പ്രഖ്യാപിക്കുന്ന പുതിയ വ്യവസായ നയം.

MediaOne Logo

Web Desk

  • Published:

    25 Aug 2021 4:14 AM GMT

പുതിയ വ്യവസായ നയം സ്വകാര്യ മേഖലയെ മാറ്റിമറിക്കുമെന്ന് മന്ത്രി പി രാജീവ്
X

സ്വകാര്യ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ വ്യവസായ ഭൂവിനിയോഗ നയം കൊണ്ടുവരുമന്ന് മന്ത്രി പി രാജീവ്. സെപ്തംബറില്‍ വ്യവസായ നയം പ്രഖ്യാപിക്കും. വ്യവസായ വികസനത്തിനായി കെ.എസ്.ഐ.ഡി.സി യുടെ മേഖലാ കേന്ദ്രം കോഴിക്കോട് തുറക്കുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായികളുടെ ആവശ്യം പരിഗണിക്കുന്നതായിരിക്കും സെപ്തംബറില്‍ പ്രഖ്യാപിക്കുന്ന പുതിയ വ്യവസായ നയം. നിലവിലുള്ള വ്യവസ്ഥകൾ ഉദാരമാക്കും.വടക്കന്‍ കേരളത്തിലെ വ്യവസായ വികസനം ലക്ഷ്യം വെച്ചാണ് കൊച്ചിയ്ക്കും തിരുവനന്തപുരത്തിനും പുറമെ കെ.എസ്.ഐ.ഡിസിയുടെ മേഖലകേന്ദ്രം കോഴിക്കോട് ആരംഭിക്കുക.

സംസ്ഥാനത്തെ വ്യവസായ പാര്‍ക്കുകളില്‍ സംരംഭക യൂണിറ്റുകള്‍ക്ക് അതിവേഗം അനുമതി നല്‍കുന്ന ഏകജാലക സംവിധാനത്തിന്‍റെ പുതിയ പതിപ്പ് ഉടൻ വരുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

TAGS :

Next Story