കൊടുവള്ളി നഗരസഭക്ക് പുതിയ സെക്രട്ടറി
കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി സെക്രട്ടറി വി.പി ഉണ്ണികൃഷ്ണനാണ് പുതിയ ചുമതല

കോഴിക്കോട്: കൊടുവള്ളി നഗരസഭക്ക് വീണ്ടും പുതിയ സെക്രട്ടറി. അനിൽകുമാർ നൊച്ചിയിലിനെ നേരത്തെ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഇത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം സ്റ്റേ ചെയ്തു. തുടർനാണ് വീണ്ടും പുതിയ ആളെ നിയമിച്ചത്. കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി സെക്രട്ടറി വി.പി ഉണ്ണികൃഷ്ണനാണ് പുതിയ ചുമതല.
വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് നഗരസഭയിൽ വലിയ വിവാദങ്ങൾ നടക്കുന്നുണ്ട്. ഇതിനെ തുടർന്ന് സെക്രട്ടറിയായിരുന്ന വി.എസ് മനോജിനെ സ്ഥലംമാറ്റിയിരുന്നു. നഗരസഭയിൽ നിരവധിപേരുടെ വോട്ട് വെട്ടിയെന്നാണ് ആരോപണം.
Next Story
Adjust Story Font
16

