Quantcast

കെ സ്വിഫ്റ്റിലേക്ക് ജീവനക്കാരെ ക്ഷണിച്ച് പത്രപരസ്യം; എതിര്‍പ്പറിയിച്ച് പ്രതിപക്ഷ യൂണിയനുകള്‍

കെ സ്വിഫ്റ്റ് നടപ്പിലാക്കുന്നതോടെ ദീര്‍ഘ ദൂര സര്‍വീസുകള്‍ പൂര്‍ണമായും കെ സ്വീഫ്റ്റിലേയ്ക്ക് മാറ്റാനാണ് തീരുമാനം

MediaOne Logo

Web Desk

  • Updated:

    2022-01-26 10:54:51.0

Published:

26 Jan 2022 10:51 AM GMT

കെ സ്വിഫ്റ്റിലേക്ക് ജീവനക്കാരെ ക്ഷണിച്ച് പത്രപരസ്യം; എതിര്‍പ്പറിയിച്ച് പ്രതിപക്ഷ യൂണിയനുകള്‍
X

തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് കെ സ്വിഫ്റ്റുമായി സര്‍ക്കാര്‍ മുന്നോട്ട്. കെ സ്വിഫ്റ്റിലേക്ക് ജീവനക്കാരെ ക്ഷണിച്ച് ഗതാഗത വകുപ്പ് പത്രപരസ്യം പ്രസിദ്ധീകരിച്ചു. കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് രൂപികരണം എല്‍ഡിഎഫിന്റെ നയപരമായ തീരുമാനമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികകളിലേക്കാണ് കെ സ്വിഫ്റ്റ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മുന്‍പ് എംപാനല്‍ ആയി ജോലി നോക്കിയവര്‍ക്കും, ഡ്രൈവര്‍ കണ്ടക്ടര്‍ ലൈസന്‍സുകള്‍ ഉള്ള മറ്റുള്ളവര്‍ക്കും അപേക്ഷിക്കാം. 45 വയസ്സാണ് പരമാവധി പ്രായം.കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ശമ്പളം തന്നെയായിരിക്കും കെ സ്വിഫ്റ്റില്‍ നിന്നും ലഭിക്കുക. താല്‍ക്കാലികമായി നിയമിക്കുന്നവര്‍ക്ക് 8 മണിക്കൂര്‍ 715 രൂപയും അധികമുള്ള മണിക്കൂറിന് 100 രൂപ മുതല്‍ 375 രൂപ വരെയും ദിവസ വേതനം ലഭിക്കും. നിയമനങ്ങള്‍ക്കായി സെലക്ഷന്‍ കമ്മിറ്റിയെ നിയോഗിക്കും. സെലക്ഷന്‍ കമ്മിറ്റി പരീക്ഷയുടെ അടിസ്ഥാനത്തിലാകും നിയമനം.

കെ സ്വിഫ്റ്റ് നടപ്പിലാക്കുന്നതോടെ ദീര്‍ഘ ദൂര സര്‍വീസുകള്‍ പൂര്‍ണമായും കെ സ്വീഫ്റ്റിലേയ്ക്ക് മാറ്റാനാണ് തീരുമാനം. പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ സ്വിഫ്റ്റിനെതിരെ നല്‍കിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.



TAGS :

Next Story