Quantcast

പോപ്പുലർ ഫ്രണ്ട് കേസിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു

59 പേരാണ് പ്രതി പട്ടികയിലുള്ളത്. കരമന അഷ്‌റഫ് മൗലവിയാണ് ഒന്നാം പ്രതി.

MediaOne Logo

Web Desk

  • Published:

    17 March 2023 12:25 PM GMT

NIA filed charge sheet in Popular Front case
X

NIA

കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ കൊച്ചി എൻ.ഐ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 59 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കരമന അഷ്‌റഫ് മൗലവിയാണ് ഒന്നാംപ്രതി.

ഇതരമതസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ജനങ്ങൾക്കിടയിൽ മതസ്പർദ്ധയുണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കാനായിരുന്നു ഇവരുടെ നീക്കമെന്നും കുറ്റപത്രത്തിൽ പറയുന്നു. മുസ്‌ലിം യുവാക്കൾക്കിടയിൽ ആയുധപരിശീലനം നടത്തിയെന്നും 2047ൽ ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചതെന്നും ഇതിനായി ധനസമാഹരണം നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഭീകരസംഘടനയായ ഐ.എസിന്റെ പിന്തുണയോടെ രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കാനായിരുന്നു ശ്രമം. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നവരെ ഉൻമൂലനം ചെയ്യാൻ പി.എഫ്.ഐ പദ്ധതിയിട്ടെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

TAGS :

Next Story